പൊതുപ്രവർത്തകർ മാതൃകയാകണം ^ഉമ്മൻ ചാണ്ടി

പൊതുപ്രവർത്തകർ മാതൃകയാകണം -ഉമ്മൻ ചാണ്ടി നെടുമങ്ങാട്: പൊതുപ്രവർത്തകർ നാടിന് മാതൃകയാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആർ. സത്യശീലൻ സ്മാരക ഹാളി​െൻറയും നവീകരിച്ച കാരുണ്യ സഹായ സമിതിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കവി പൂവത്തൂർ ഭാർഗവനെയും കാരുണ്യയിലെ ആദ്യകാല ഭാരവാഹികളെയും ആദരിക്കുകയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ, ബാജി, തേക്കട അനിൽ കുമാർ, കൗൺസിലർമാരായ ടി. അർജുനൻ, എം.എസ്. ബിനു, കെ.ജെ. ബിനു, എസ്. രവീന്ദ്രൻ, എൻ. ഫാത്തിമ, ലളിത, ഹസീന, ഒ.എസ്. ഷീല എന്നിവർ സംസാരിച്ചു. tvrndd15.jpg ആർ. സത്യശീലൻ സ്മാരക ഹാളി​െൻറയും നവീകരിച്ച കാരുണ്യ സഹായ സമിതിയുടെയും ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.