അമിതവേഗത്തിൽ കാർ ഓടിച്ച നാലംഗ സംഘം പിടിയിൽ

പാലോട്: അപകടകരമായ രീതിയിലും അമിതവേഗത്തിലും കാർ ഓടിച്ച് ഭീതി പരത്തിയ നാലംഗ സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പാലോട് പൊലീസ് പിടികൂടി. കാർ ഓടിച്ചിരുന്ന മണക്കാട് സ്വദേശി റാസിക്കിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. നന്ദിയോട് ഭാഗത്ത് നിന്ന് നാല് വാതിലുകളും തുറന്ന നിലയിലാണ് കാർ മടത്തറ ഭാഗത്തേക്ക് പാഞ്ഞത്. റോഡരികിൽനിന്ന നിരവധി പേർ പൊലീസ് സ്‌റ്റേഷനിൽ വിവരം നൽകി. കാറിനെ പിന്തുടർന്ന പൊലീസ് ചല്ലിമുക്കിൽ നിന്നാണ് സംഘത്തെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.