മിശ്​കാത്ത്​ രണ്ടു വാല്യങ്ങളുടെ പ്രകാശനം

കൊല്ലം: മൈലാപ്പൂര് ഷൗക്കത്തലി മൗലവി രചിച്ച ഇസ്ലാമിക നിയമസംഹിതയായ 'മിശ്കാത്തുൽ മസാബീഹ് പരിഭാഷയും വ്യാഖ്യാനവും' എന്ന ഹദീസ് ഗ്രന്ഥത്തി​െൻറ ആദ്യ രണ്ടു വാല്യങ്ങളുടെ പ്രകാശന വിതരണോദ്ഘാടനം നടത്തുന്നു. മലപ്പുറത്ത് 12ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ രണ്ടാം വാല്യം പ്രകാശനം ചെയ്യും. 40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച ആദ്യ വാല്യത്തി​െൻറ പുനഃപ്രകാശനം 30ന് തിരുവനന്തപുരത്ത് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. രണ്ടു വാല്യങ്ങളുടെയും വിതരണോദ്ഘാടനം ജൂൺ ഒന്നിന് കൊല്ലം മൈലാപ്പൂര് ജമാഅത്ത് പബ്ലിക് ഹാളിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ദക്ഷിണകേരള ഇസ്ലാം മത വിദ്യാഭ്യാസബോർഡ് ചെയർമാൻ എ.കെ. ഉമർ മൗലവി നിർവഹിക്കും. ഡോ. പി.എ. അബ്ദുൽ മജീദ് ലബ്ബ ആദ്യ കോപ്പി ഏറ്റുവാങ്ങും. സംഘാടകസമിതി ഭാരവാഹികളായ എ. അബ്ദുൽ റഹ്മാൻ കോയ, എ. കോയാക്കുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. ശ്രീ ശ്രീ രവിശങ്കറി​െൻറ ജന്മദിനാഘോഷം 13ന് കൊല്ലം: ശ്രീ ശ്രീ രവിശങ്കറി​െൻറ 62ാം ജന്മദിനം 13ന് കൊല്ലത്ത് വിപുലമായ പരിപാടികളോടെ ആേഘാഷിക്കും. കൊല്ലത്ത് വൈകീട്ട് ശോഭായാത്രയും െപാതുസമ്മേളനവും വിവിധ കലാപരിപാടികളും നടത്തുമെന്ന് വി.ആർ. ബാബുരാജ്, പ്രദീപ്, വി. സതീശൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലരക്ക് ചിന്നക്കട സ​െൻറ് ജോസഫ് സ്കൂളിൽനിന്ന് ആരംഭിക്കുന്ന ശോഭായാത്ര തോപ്പിൽകടവിലെ ജ്ഞാനക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം െചയ്യും. മേയർ വി. രാജേന്ദ്രബാബു, ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ എന്നിവർ മുഖ്യാതിഥികളാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.