പ്ലസ്​ ടു: പൂച്ചെടിവിള വീട്ടിൽ മധുരത്തി​െൻറ നിറവ്​

കാട്ടാക്കട: അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും മുഴുവൻ മാര്‍ക്ക് നേടിയ കാട്ടാക്കട പൂച്ചെടിവിള വീട് മധുരത്തി​െൻറ നിറവില്‍. പ്ലസ് ടു പരീക്ഷക്ക് മുഴുവൻ മാര്‍ക്ക് കരസ്ഥമാക്കിയ ജുമാന ഹസീ​െൻറ വീട്ടില്‍ അഞ്ച് വര്‍ഷം മുമ്പ് സഹോദരി ഷാഫ്ന റംസാന മുഴുവന്‍ മാര്‍ക്കും നേടിയിരുന്നു. 2013ൽ ജുമാനയുടെ സഹോദരി ഷാഫ്ന റംസാന സയൻസ് വിഷയത്തിൽ മുഴുവൻ മാർക്കും നേടിയിരുന്നു. കാട്ടാക്കട പൂച്ചെടിവിള വീട്ടിൽ സർക്കാർ സ്‌കൂൾ അധ്യാപകൻ ഫസലുദീന്‍ - -ഷാഹിദ ബീഗം ദമ്പതികളുടെ മക്കളാണ് ഹയര്‍സെക്കൻഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി താരങ്ങളായത്. പഠനത്തിലും മിടുക്കിയായ ജുമാന അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയും സംസ്ഥാന ജില്ലാ മത്സരങ്ങളിൽ ഉറുദു, അറബിക്, ഗസൽ എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഡോക്ടർ ആകാനാണ് ജുമാനയുടെ ആഗ്രഹം. പത്താം ക്ലാസിലും ജുമാന മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടിയിരുന്നു. എം.എൽ.എ ശബരിനാഥൻ, മണ്ഡലം പ്രസിഡൻറ് സത്യദാസ്‌ പൊന്നെടുത്തകുഴി എന്നിവർ ജുമാനക്ക് ഷാൾ അണിയിച്ചു ആശംസകൾ നേർന്നു, മുൻ ഗ്രാമപഞ്ചായത്ത് അംഗം ഷാജി ദാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ലിജു സാമുവൽ, ജസ്റ്റിൻ, സജു, മൊയ്തീൻ കണ്ണ് തുടങ്ങിയവർ എം.എൽ.എക്കൊപ്പം എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.