അർബൻ ബാങ്ക്​ ​െകാട്ടിയം ശാഖ തഴുത്തലയിൽ പ്രവർത്തനം തുടങ്ങി

കൊട്ടിയം: കൊല്ലം സഹകരണ അർബൻ ബാങ്കി​െൻറ കൊട്ടിയം ശാഖയുടെ ഉദ്ഘാടനം തഴുത്തലയിൽ നടന്നു. ജി.എസ്. ജയലാൽ എം.എൽ.എയുടെ സാന്നിധ്യത്തിൽ ബാങ്ക് പ്രസിഡൻറ് സി.വി. പത്മരാജൻ ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ പ്രഥമ നിേക്ഷപ സമർപ്പണം നടത്തി. ബാങ്ക് വൈസ് പ്രസിഡൻറ് കെ. സോമയാജി, ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ. രാജമോഹൻ, ശാന്താ സുന്ദരേശൻ, ആർ. രമണൻ, ദ്വാരകാ മോഹൻ, ജി. ശുഭദേവൻ, പി. ഗംഗാധരൻ പിള്ള, എം.പി. രവീന്ദ്രൻ, മാേമത്ത് നാരായണൻ, ആർ. ചന്ദ്രമോഹൻ, വി. ശാന്തകുമാരി, ശോഭനാ പ്രബുദ്ധൻ എന്നിവർ പെങ്കടുത്തു. പൊതുസമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് സി.വി. പത്മരാജൻ അധ്യക്ഷത വഹിച്ചു. എൻ. അഴകേശൻ, എൻ. അജയകുമാർ, എൻ. രവീന്ദ്രൻ, സക്കീർ ഹുസൈൻ, ജേക്കബ് തോട്ടത്തിൽ, ശ്രീലാൽ, എം. സുന്ദരേശൻ പിള്ള, ബി.ഐ. നാഗേഷ്, ഉമയനല്ലൂർ ഷിഹാബുദീൻ, പ്രസന്നകുമാരി, എ.എസ്. ഷീബാ ബീവി, പ്രവീൺ ദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.