അപകടസമയത്ത്​ വിളികേൾക്കാൻ 'ആൻസർ' ആപ്​ മുഴുവൻ ജില്ലയിലേക്കും

* ശൃംഖലയിൽ 1200 ആംബുലൻസുകൾ തിരുവനന്തപുരം: അത്യാഹിതത്തി​െൻറ ആദ്യസമയങ്ങളിൽതന്നെ രോഗിയെ ഏറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കാൻ സൗകര്യമൊരുക്കുന്ന മൊബൈൽ ആപ്പി​െൻറ സേവനം ഇനി സംസ്ഥാനത്തൊന്നടങ്കം. ആദ്യഘട്ടത്തിൽ തലസ്ഥാനത്തെ പ്രധാന ആശുപത്രികളെയും ആംബുലൻസ് സർവിസുകളെയും ഒരൊറ്റ നെറ്റ്വർക്കിൽ കോർത്ത് നടപ്പാക്കി വിജയം കണ്ട പദ്ധതിയാണ് മുഴുവൻ ജില്ലയിലേക്കും വ്യാപിപ്പിക്കുന്നത്. ഇതി​െൻറ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചക്കുശേഷം 2.30ന് സെക്രേട്ടറിയറ്റിലെ ചേംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കഴിഞ്ഞ പുതുവത്സരദിനത്തിൽ തിരുവനന്തപുരത്ത് പ്രാബല്യത്തിൽവന്ന ആംബുലൻസ് നെറ്റ്വർക്കിങ് വിത്ത് എമർജൻസി റെസ്പോൺസ് (ആൻസർ) എന്ന പേരിലുള്ള ആപ് വികസിപ്പിച്ചത് തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറുമായ ഡോ. ഡാനിഷ് സലീമാണ്. അപകടം സംഭവിക്കുേമ്പാൾ കൈയിലുള്ള സ്മാർട്ട് ഫോണിലെ ആപ് പ്രവർത്തിപ്പിക്കുന്നതോടെ മിനിറ്റുകൾക്കകം ആംബുലൻസ് അപകടസ്ഥലത്ത് കുതിച്ചെത്തും. രോഗിയെ എടുത്ത് തൊട്ടടുത്ത ആശുപത്രിയിലേക്ക് ആംബുലൻസിന് വഴി കാണിക്കുന്നതും ആപ് വഴിയായിരിക്കും. വ്യക്തിവിവരങ്ങളും നേരത്തേ ചികിത്സതേടുന്ന രോഗങ്ങളുടെ വിവരങ്ങളും കഴിക്കുന്ന മരുന്നുകളും മുൻകൂട്ടി ആപ്പിൽ ചേർക്കാം. അപകടസമയത്ത് രോഗിയെ കൊണ്ടുപോകുന്ന ആശുപത്രിയിലേക്ക് ഇൗ വിവരങ്ങൾ ആപ് വഴി തത്സമയം കൈമാറും. രോഗിയെ ആശുപത്രിയിലെത്തിക്കും മുമ്പ് ആശുപത്രികൾക്ക് മുൻകരുതലുകൾ എടുക്കാൻ ഇൗ സംവിധാനം വഴിയൊരുക്കും. തിരുവനന്തപുരത്ത് ആൻസർ നടപ്പാക്കുന്നത് ട്രോമ റെസ്ക്യൂ ഇനിഷ്യേറ്റീവ് (ടി.ആർ.െഎ) എന്ന പേരിലാണ്. മൂന്ന് വ്യത്യസ്ത ആപ്പുകളും ഒരു സോഫ്റ്റ്വെയറും വെബ്പോർട്ടലും ചേർന്നതാണ് ആൻസർ സംവിധാനം. സാധാരണക്കാർക്കുവേണ്ടിയും ആംബുലൻസുകൾക്കും ആശുപത്രികൾക്കുമാണ് പ്രത്യേകം ആപ്പുകൾ. സാധാരണക്കാരനുവേണ്ടിയുള്ള ആപ്പിൽ അത്യാഹിതസമയത്ത് ഒരു ബട്ടൺ അമർത്തുേമ്പാൾ വ്യക്തിയുടെ ആരോഗ്യവിവരങ്ങൾ, രക്തഗ്രൂപ്, ഉപയോഗിക്കുന്ന മരുന്നി​െൻറ വിവരങ്ങൾ തുടങ്ങിയവ വെബ്പോർട്ടലിൽ എത്തുന്നു. അത്യാഹിതം സംഭവിക്കുന്നവർ ആപ്പിലെ 'ഡിസ്ട്രസ്' ബട്ടൺ അമർത്തുേമ്പാൾ സഹായം വേണ്ടത് ഉപയോഗിക്കുന്നയാൾക്കോ മറ്റുള്ളവർക്ക് വേണ്ടിയോ എന്ന് ചോദിക്കും. സ്വന്തം നിലക്കാണെങ്കിൽ അയാളുടെ വ്യക്തിവിവരങ്ങൾ വെബ്പോർട്ടൽ വഴി നെറ്റ്വർക്കിങ് കേന്ദ്രങ്ങൾക്ക് കൈമാറുന്നു. ഉടൻതന്നെ സാധാരണക്കാരന് ഇൗ ആപ്പിൽനിന്നുതന്നെ അടുത്തുള്ള ആംബുലൻസുകളെ വിളിക്കാനുള്ള സൗകര്യവുമുണ്ട്. നെറ്റ്വർക്കിങ് കേന്ദ്രത്തി​െൻറ വെബ്േപാർട്ടലിൽ രോഗിയുടെ അടുത്തുള്ള ആശുപത്രിയുടെ സ്ഥാനം, ലഭ്യമാകുന്ന ആംബുലൻസുകൾ എന്നിവയും കാണിക്കും. ഇൗ ആംബുലൻസുകളും ആശുപത്രികളും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് നെറ്റ്വർക്കി​െൻറ ഭാഗമാകുന്നവയാണ്. 14 ജില്ലകളിലായി 1200 ആംബുലൻസ് ഡ്രൈവർമാർ ശൃംഖലയുടെ ഭാഗമായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. െഎ.എം.എ തിരുവനന്തപുരം, കേരള പൊലീസ്, അമേരിക്കയിലെ ആർ.കെ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗൂഗിൾ േപ്ലസ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.