മൂല്യങ്ങളിൽനിന്ന്​ പിറകോട്ട്​ നയിക്കാൻ ബോധപൂർവനീക്കം ^മുഖ്യമന്ത്രി

മൂല്യങ്ങളിൽനിന്ന് പിറകോട്ട് നയിക്കാൻ ബോധപൂർവനീക്കം -മുഖ്യമന്ത്രി തിരുവനന്തപുരം: നാവോത്ഥാന നായകർ നേടിത്തന്ന മൂല്യങ്ങളിൽനിന്ന് സംസ്ഥാനത്തെ പിറകോട്ട് നയിക്കാൻ ബോധപൂർവശ്രമം നടക്കുെന്നന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതീയമായി ഭിന്നിപ്പിച്ച് ജനകീയ െഎക്യത്തെ ചേരികളാക്കാനാണ് ഒരുവിഭാഗം നീക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ജാതീയതക്കും വർഗീയതക്കുമെതിരെ നായാടി മുതൽ നമ്പൂതിരി വരെ' തലക്കെട്ടിൽ ഹിന്ദുപാർലമ​െൻറ് ജനകീയസഭ വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ധ്രുവീകരണത്തി​െൻറ ആപത്ത് തിരിച്ചറിഞ്ഞ് പുേരാഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കർശനനിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇൗ നിലപാട് രാഷ്ട്രീയ നേട്ടത്തിനാണെന്ന് വ്യാഖ്യാനിച്ചേക്കാം. എങ്കിലും പ്രസ്ഥാനങ്ങൾ പിന്നോട്ട് പോയിട്ടില്ല. എന്നാൽ, ജാതി സംഘടനകൾ തന്നെ വർഗീയതക്കെതിരെ നിലപാട് സ്വീകരിക്കുന്നത് പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു പാർലമ​െൻറ് ചെയർമാൻ അഡ്വ.പി.ആർ. ദേവദാസ് അധ്യക്ഷത വഹിച്ചു. മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള, എ.എം. യൂസുഫ്, അഡ്വ. സി.കെ വിദ്യാസാഗർ, ജി. രാമൻ, ടി.വി. ശിവരാമൻ, പാറത്തോട് വിജയൻ, ടി.എ. കൃഷ്ണൻകുട്ടി, കെ.കെ. ഗംഗാധരൻ, സി.പി സുഗതൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.