ദേശീയപാതക്ക് സ്ഥലമെടുപ്പ്: ഉദ്യോഗസ്ഥ പരി​േശാധന പ്രഹസനമെന്ന്​ ആക്ഷേപം

*പരാതികൾ പരിശോധിക്കാൻ തയാറായില്ലെന്ന് നാട്ടുകാർ * എൻ.എച്ച്.എ.ഐ പ്രോജക്റ്റ് ഡയറക്ടർ പരിശോധന നടത്തണമെന്ന് ആവശ്യം കൊട്ടിയം: ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) തയാറാക്കിയ അലൈൻമ​െൻറിനെതിരെ സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർക്കും തഹസിൽദാർമാർക്കും ലഭിച്ച പരാതികളിൽ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥസംഘം നടത്തിയ പരിശോധന പ്രഹസനമെന്ന് പരാതി. എൻ.എച്ച്.എ.ഐയുടെ പ്രോജക്റ്റ് ഡയറക്ടർ ഇല്ലാതെ ഡി.പി.ആർ കൺസൾട്ടൻറാണ് സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടറും ഏതാനും ഉദ്യോഗസ്ഥരുമായി സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയത്. അലൈൻമ​െൻറുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ നൽകിയ പരാതികളുടെ നിജസ്ഥിതി പരിശോധിക്കാൻ തയാറാകാതെയും പരാതികളും അഭിപ്രായങ്ങളും കേൾക്കാതെയും സന്ദർശനം പ്രഹസനമാക്കി സംഘം മടങ്ങുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ ആരോപിച്ചത്. ഡെപ്യൂട്ടി കലക്ടറോട് പരാതി പറഞ്ഞവരോട് എല്ലാം എൻ.എച്ച്.എ.ഐയാണ് ചെയ്യുന്നതെന്നും സ്ഥലം ഏറ്റെടുത്തുകൊടുക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും പറഞ്ഞ് പരാതിക്കാരെ മടക്കുകയാണ് ഇവർ ചെയ്തത്. ഒരു വശത്തുനിന്ന് മാത്രം സ്ഥലം ഏറ്റെടുത്താൽ വാഴപ്പള്ളി മുതൽ വലിയ വളവ് ഉണ്ടാകുമെന്നും ഇവിടെ അലൈൻമ​െൻറിൽ മാറ്റം ആവശ്യമാണെന്നും പറഞ്ഞവരോട് പരാതികൾ സർക്കാറിനോട് പറയാനാണ് എൻ.എച്ച്.എ.ഐയിൽനിന്ന് എത്തിയവർ പറഞ്ഞത്. ഉദ്യോഗസ്ഥരൊടൊപ്പം വൻ പൊലീസ് സംഘം ഉണ്ടായിരുന്നതിനാൽ പലരും പരാതി പറയാൻപോലും എത്തിയില്ല. പരാതി പറയാൻ എത്തിയവർക്കാകട്ടെ വ്യക്തമായ മറുപടികൾ ലഭിച്ചതുമില്ല. സ്ഥല സന്ദർശനത്തി​െൻറ പേരിൽ പതിനായിരങ്ങൾ ഖജനാവിൽനിന്നും നഷ്ടമായത് തന്നെയാണ് മിച്ചമെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്ഥലം ഏറ്റെടുക്കുന്ന ഭൂഉടമകൾ കോടതിയിൽ പോകാതിരിക്കാനുള്ള നാടകമാണ് വെള്ളിയാഴ്ച നടന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. തങ്ങൾ നൽകിയ പരാതികൾക്ക് പരിഹാരം ഉണ്ടായില്ലെന്ന് പറഞ്ഞ് ഭൂ ഉടമകൾ കോടതിയെ സമീപിച്ചാൽ തങ്ങൾ സ്ഥലം സന്ദർശിച്ചിരുന്നുവെന്ന് കോടതിയിൽ വാദിക്കുന്നതിനാണ് സന്ദർശന നാടകം നടത്തിയതെന്നാണ് ഇവരുടെ വാദം. എൻ.എച്ച്.എ.ഐ പ്രോജക്റ്റ് ഡയറക്ടർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.