ചികിത്സാ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം ^മനുഷ്യാവകാശ കമീഷൻ

ചികിത്സാ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം -മനുഷ്യാവകാശ കമീഷൻ കൊല്ലം: സർക്കാർ ആശുപത്രികളിലെ ചികിത്സാ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പവരുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ നിർദേശിച്ചു. ആശ്രാമം െഗസ്റ്റ് ഹൗസിൽ വെള്ളിയാഴ്ച നടന്ന സിറ്റിങ്ങിൽ കൊല്ലം സ്വദേശി കനകപ്രസാദി​െൻറ പരാതിയിലാണ് കമീഷൻ നിർദേശം. വാഹനാപകടത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽനിന്ന് കാലിലിട്ട കമ്പി ഒടിെഞ്ഞന്നായിരുന്നു കനകപ്രസാദി​െൻറ പരാതി. കൊട്ടിയത്തെ പെട്രോൾ പമ്പിന് സമീപത്തെ കിണർ ജലത്തിൽ ഇന്ധനം കലരുന്നുവെന്ന പ്രദേശവാസികളുടെ പരാതി വാസ്തവമാണെന്ന് കലക്ടർ റിപ്പോർട്ട് നൽകി. ഇതുസംബന്ധിച്ച് വിശദ പഠനം നടത്താൻ ഭൂഗർഭ ജലവകുപ്പിന് നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇത്തിക്കരയിലെ അലൈൻമ​െൻറ് പക്ഷപാതപരമായി ഇടക്കിടെ മാറ്റുെന്നന്ന പ്രദേശവാസികളുടെ പരാതിയിൽ കലക്ടറോടും ദേശീയപാത വിഭാഗം എക്സിക്യുട്ടിവ് എൻജിനീയറോടും വിശദീകരണം ആവശ്യപ്പെട്ടു. 97 പരാതികൾ ഇന്നലെ പരിഗണിച്ചു. 14 കേസുകളിൽ തീർപ്പായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.