നിരവധി മോഷണക്കേസുകളിലെ മുഖ്യപ്രതി അറസ്​റ്റിൽ

കിളിമാനൂർ: പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ എട്ടോളം മോഷണക്കേസുകളിലെ ഒന്നാംപ്രതിയായ കടയ്ക്കാവൂർ, പെരുംകുളം റംലാ മൻസിലിൽ ആഷിഖിനെ (21) തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസി​െൻറ സഹായത്തോടെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കേസുകളിലെ മറ്റു പ്രതികളായ പെരുകുളം സ്വദേശി സൽമാനെയും മണനാക്ക് സ്വദേശി ആസിഫിനെയും നേരത്തേ പിടികൂടിയിരുന്നു. കൂട്ടുപ്രതികളെ പിടിച്ചതോടെ ഒളിവിൽ കഴിഞ്ഞിരുന്ന ആഷിഖ് വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിൽ ആഷിഖ് അവധിക്ക് നാട്ടിലെത്തിയതായി റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചു. തുടർന്ന് ഷാഡോ പൊലീസി​െൻറ സഹായത്തോടെ പള്ളിക്കൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വ്യാജരേഖകൾ പ്രകാരം നേടിയ പാസ്പോർട്ട് ആയതിനാൽ എയർപോർട്ടിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം കടമ്പാട്ടുകോണം മാർക്കറ്റിന് സമീപം പ്രതി ഉള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. മത്സ്യക്കച്ചവടത്തിനെന്ന വ്യാജേന പിക്-അപ് ഒാട്ടോയിൽ കറങ്ങി മോഷണത്തിനുള്ള വീടുകൾ കണ്ടുെവച്ച് രാത്രി റബർഷീറ്റ് ഉൾപ്പെടെ ഉള്ളവ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ഇപ്രകാരം പള്ളിക്കൽ കൊക്കോട്ടുകോണം സ്വദേശികളായ നിസാർ, സജി, കെട്ടിടംമുക്കിലെ താഹിറാബീവി, സുലേഖ, ഇളമ്പ്രക്കോട് ഹിലാൽ, രജില കാട്ടുപുതുശ്ശേരി, ജമാൽ മുഹമ്മദ്, മുല്ലനല്ലൂർ ലക്ഷ്മണൻ ചെട്ടിയാർ എന്നിവരുടെ വീടുകളിൽ മോഷണം നടത്തിയത് ആഷിഖി​െൻറ നേതൃത്വത്തിലെ സംഘം ആയിരുെന്നന്ന് പൊലീസ് അറിയിച്ചു. ആഷിഖ് നേരത്തേയും നിരവധി മോഷണക്കേസുകളിൽ പിടിക്കപ്പെട്ട് ജയിലിൽ കിടന്നിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ്, ആറ്റിങ്ങൽ, കല്ലമ്പലം, കൊല്ലം നോർത്ത്, കൊല്ലം വെസ്റ്റ്, പുനലൂർ, അഞ്ചൽ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാറി​െൻറ നേതൃത്വത്തിൽ പള്ളിക്കൽ സബ് ഇൻസ്പെക്ടർ എം. സലീം, സി.പി.ഒമാരായ ജിഷി, അനീഷ്, ബിനു, ശ്രീരാജ് ഷാഡോ ടീമിലെ ഫിറോസ് ഖാൻ, ബി. ദിലീപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.