റോഡപകടങ്ങൾ തടയാൻ വികസിതരാജ്യങ്ങൾ ഉപയോഗിക്കുന്ന ആധുനിക സ​േങ്കതങ്ങൾ ഇന്ത്യയിലുംവേണം ^രമേശ്​ ചെന്നിത്തല

റോഡപകടങ്ങൾ തടയാൻ വികസിതരാജ്യങ്ങൾ ഉപയോഗിക്കുന്ന ആധുനിക സേങ്കതങ്ങൾ ഇന്ത്യയിലുംവേണം -രമേശ് ചെന്നിത്തല തിരുവനന്തപുരം: റോഡപകടങ്ങൾ നിയന്ത്രിക്കാനും അതുവഴി മരണസംഖ്യ കുറക്കാനും വികസിതരാജ്യങ്ങളിൽ സ്വീകരിച്ചിട്ടുള്ള ആധുനികസേങ്കതങ്ങൾ ഇന്ത‍്യയിലും നടപ്പാക്കൽ അനിവാര്യമാണെന്ന് പ്രതിപക്ഷനേതാവ് രാമേശ് ചെന്നിത്തല. ഒാൾ കേരള മോേട്ടാർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് സംഘടിപ്പിച്ച റോഡ് സുരക്ഷ ശിൽപശാല സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഒരുവർഷം അഞ്ച് ലക്ഷം റോഡപകടങ്ങളിലായി 1.5 ലക്ഷം ആളുകൾ കൊല്ലപ്പെടുന്നുണ്ട്. ഒാരോ മൂന്ന് മിനിറ്റിലും ഒരാൾ വീതം വാഹനാപകടങ്ങളിൽ മരിക്കുന്നു എന്നത് വാഹനാപകടങ്ങളിലെ ഭീകരത വലുതാണെന്ന് തെളിയിക്കുന്നു. അപകടകരമായ ഡ്രൈവിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി അധ്യക്ഷത വഹിച്ചു. ഡ്രൈവിങ് സ്കൂളുകൾക്ക് പ്രത്യേക പരിശീലനം നൽകാൻ കേരള പൊലീസിന് പ്രത്യേക നിർദേശം നൽകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. പന്ന്യൻ രവീന്ദ്രൻ, ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ രാജീവ് പുത്തലത്ത്, പി.എം. ഷാജി, മുരളി കൃഷ്ണ, എം.എസ്. പ്രസാദ്, സി. ശിവൻപിള്ള, കേളൻ നെല്ലിക്കോട്, അഷ്റഫ് നരിമുക്കിൽ, ജി. ഗോപകുമാർ, പ്രേംജിത്ത്, രമേശനാശാരി, സൗമിനി മോഹൻദാസ്, മുസ പരനേക്കാട്, സന്തോഷ്കുമാർ ത്രിശൂർ, നൈസാം കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.