കുരുന്നുകൾക്ക് വായനശാലയൊരുക്കി യുവതയുടെ കൂട്ടായ്മ

ബാലരാമപുരം: . എസ്.എഫ്.ഐ കല്ലിയൂർ ലോക്കൽ സമ്മേളന ഭാഗമായാണ് കാക്കാമൂല എസ്.എ.എൽ.പി സ്കൂളിലെ കുട്ടികൾക്ക് മിനി വായനാശാല സജ്ജമാക്കിയത്. പൊതുജനങ്ങളിൽനിന്ന് സമാഹരിച്ച 245 പുസ്തകങ്ങൾ കുട്ടികൾക്ക് സമർപ്പിച്ചു. എസ്.എഫ്.ഐ എരിയ പ്രസിഡൻറ് ജെ.ജെ. അഭിജിത് ഹെഡ്മിസ്ട്രസ് ജോയമ്മക്ക് പുസ്തകങ്ങൾ കൈമാറി. കല്ലിയൂർ ലോക്കൽ പ്രതിനിധി സമ്മേളനം എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം ആദർശ് ഖാൻ ഉദ്ഘാടനം ചെയ്തു. ശിവദത്ത് അധ്യക്ഷത വഹിച്ചു. നേതാക്കളായ അൻസർ, പാർവതി, ആർ.എസ്. വൈശാഖ്, അഭിജിത്, സുഗേഷ്, ശ്രീജിത് എന്നിവർ സംസാരിച്ചു. എസ്.ആർ. ശ്രീരാജ് സ്വാഗതം പറഞ്ഞു. പൊതുസമ്മേളനം ജില്ല കമ്മിറ്റി അംഗം ആർ. സതീഷ് ഉദ്ഘാടനം ചെയ്തു. സി.പി.എം നേതാക്കളായ എസ്.ആർ. ശ്രീരാജ്, കെ. വസുന്ധരൻ സോമശേഖരൻ, ബ്ലോക്ക് അംഗം ഗിരിജ എന്നിവർ സംസാരിച്ചു. സമ്മേളന ഭാഗമായി ഔഷധസസ്യത്തെ വിതരണം, മാതൃകം കൺവെൻഷൻ, വിദ്യാഭ്യാസ സെമിനാർ എന്നിവ സംഘടിപ്പിച്ചു. ഭാരവാഹികൾ: ശിവദത്ത് (പ്രസി), അശ്വതി, രതീഷ് (വൈസ് പ്രസി) ആനന്ദ് ഷിനു (സെക്ര), ശ്രീജിത്, ഐശ്വര്യ (ജോ. സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.