ബസിൽനിന്ന്​ ടിക്കറ്റ് റാക്കും കണ്ടക്ടറുടെ ബാഗും കവർന്നു

കിളിമാനൂർ: കെ.എസ്.ആർ.ടി.സി ബസിൽനിന്ന് 32,080 രൂപയുടെ ടിക്കറ്റ് അടങ്ങിയ റാക്കും, കണ്ടക്ടറുടെ ലൈസൻസും, 300 രൂപയും കവർന്നു. ഇതു സംബന്ധിച്ച് കിളിമാനൂർ ഡിപ്പോയിലെ കണ്ടക്‌ടർ എ.വി. ജ്യോതികുമാർ പൊലീസിലും കെ.എസ്.ആർ.ടി.സി അധികൃതർക്കും പരാതി നൽകി. 26ന് രാത്രി 8.30 ന് കിളിമാനൂർ പാപ്പാലക്കും ഡിപ്പോക്കും ഇടയിലാണ് ഇവ നഷ്ടമായത്. തിരുവനന്തപുരം-നിലമേൽ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിലാണ് മോഷണം നടന്നത്. പാപ്പാലയിൽനിന്നു കയറിയ ഒരു യാത്രക്കാരൻ ത​െൻറ സമീപത്തിരുന്നതായും എന്നാൽ, ഇയാളെ പരിചയമില്ലെന്നും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.