പട്ടാപ്പകൽ മധ്യവയസ്കയുടെ രണ്ടര പവ​െൻറ മാല പൊട്ടിച്ചു

കോവളം: പട്ടാപ്പകൽ മധ്യവയസ്കയുടെ കഴുത്തിലെ രണ്ടര പവ​െൻറ മാല മോഷ്ടാവ് പൊട്ടിച്ചു. റോഡിലൂടെ നടന്നുപോവുകയായിരുന്ന വിഴിഞ്ഞം വെങ്ങാനൂർ തൈ വിളാകം സ്വദേശിനി ശ്രീകുമാരിയുടെ (55) സ്വർണ മാലയാണ് മോഷണം പോയത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ വെങ്ങാനൂർ നീലകേശി മുടിപ്പുരക്ക് സമീപമുള്ള ഏലക്കരയിലായിരുന്നു സംഭവം. ശ്രീകുമാരി ഉറക്കെ നിലവിളിച്ചെങ്കിലും വിജനമായ സ്ഥലമായതിനാൽ സഹായത്തിന് ആരുമെത്തിയില്ല. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഉത്തരേന്ത്യക്കാരനെന്ന് തോന്നിക്കുന്ന ആളാണ് മാല പൊട്ടിച്ചതെന്ന് ശ്രീകുമാരി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.