ലാവണ്യക്ക്​ ഇനി വീട്ടിലെ ക്ലാസിലിരുന്ന് മറ്റുള്ളവർക്കൊപ്പം പഠിക്കാം

വെഞ്ഞാറമൂട്: . ശാരീരിക വെല്ലുവിളികള്‍ മൂലം സ്ഥിരമായി സ്‌കൂളില്‍ എത്തിച്ചേരാന്‍ കഴിയാത്ത ലാവണ്യ എസ്.നായര്‍ക്ക് പാലോട് ബി.ആര്‍.സിയും വാമനാപുരം ഗവ.യു.പി.എസും ചേര്‍ന്ന് ഒരുക്കിയ 'ഡിജിറ്റല്‍ പെന്‍സില്‍' എന്ന്‌ പേരിട്ട വെര്‍ച്വല്‍ ക്ലാസ്റൂം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്കായി ആദ്യമായാണ് ഇത്തരത്തില്‍ ഒരു വെര്‍ച്ച്വല്‍ ക്ലാസ് റൂം ആരംഭിക്കുന്നത്. വിദ്യാലയത്തില്‍ എത്തിച്ചേരാന്‍ കഴിയാത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വീട്ടിലിരുന്നുതന്നെ ക്ലാസ്റൂം അനുഭവങ്ങള്‍ തത്സമയം കാണാനും കേള്‍ക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും കഴിയുന്ന തരത്തിലാണ് ഡിജിറ്റല്‍ പെന്‍സില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി നിലവാരമുള്ളതും 360 ഡിഗ്രിയില്‍ തിരിയുന്നതുമായ കാമറയും മൈക്കും സജ്ജീകരിക്കുകയും കുട്ടിക്ക് നൽകുന്ന ടാബിലൂടെ ഇവ ദൃശ്യമാവുകയും ചെയ്യുന്ന തരത്തിലാണ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ദേവദാസ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്‌.കെ. ലെനിന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ കെ.എല്‍. ബിച്ചു പദ്ധതി വിശദീകരിച്ചു. എസ്.എസ്.എയുടെ ജില്ല പ്രോഗ്രാം ഓഫിസര്‍ ബി. ശ്രീകുമാരന്‍ കുട്ടിക്ക് സി.പി ചെയര്‍ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി.ഒ. ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ രാജീവ് പി.നായര്‍, മണികണ്ഠന്‍, എസ്.എം.സി വൈസ് ചെയര്‍മാന്‍ എസ്.ആര്‍. രജികുമാര്‍, ബി.ആര്‍.സി പ്രതിനിധികളായ ഗോപകുമാര്‍ വിഷ്ണു, ഷാനവാസ്, പ്രിയ എസ്.നായര്‍ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ വി.എസ്. അശോക് സ്വാഗതവും എസ്.എം.സി ചെയര്‍മാന്‍ എസ്.സുരേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.