നിയമസഭാ ചോദ്യം ^1

നിയമസഭാ ചോദ്യം -1 വനഭൂമിക്ക് പട്ടയം: സംയുക്ത സർവേ പൂർത്തിയായാൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും -റവന്യൂ മന്ത്രി തിരുവനന്തപുരം: വനഭൂമിക്ക് പട്ടയം നൽകാൻ സംയുക്ത സർവേ പൂർത്തിയായാൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. ലാന്‍ഡ്‌ ട്രൈബ്യൂണലില്‍ ഫെബ്രു. 28 വരെ 44,417 കേസുകള്‍ തീര്‍പ്പാക്കി. തെക്കന്‍ ജില്ലകളില്‍ ഇനി തീര്‍പ്പാക്കാന്‍ 500ല്‍ താഴെ കേസുകളേ ഉള്ളൂ. കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് മലബാര്‍ ജില്ലകളിൽ 29 സ്‌പെഷല്‍ ട്രൈബ്യൂണല്‍ രൂപവത്കരിച്ചു. ഇടുക്കി ജില്ലയിലെ അഞ്ചുനാട്‌ പ്രദേശങ്ങളില്‍ യൂക്കാലി മരങ്ങള്‍ മുറിക്കുന്നത്‌ നിരോധിച്ച് 2015 ഫെബ്രുവരി 16ലെ സര്‍ക്കാര്‍ ഉത്തരവ്‌ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു. വയനാട്‌ സംയുക്ത സര്‍വേ നടത്തി പട്ടയം നല്‍കുന്നതിന്‌ വനഭൂമി കണ്ടെത്തിയിട്ടുണ്ട്‌. 1110 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്‌. കൈവശരേഖയില്‍ പട്ടയം നല്‍കുന്നതിന്‌ നടപടി സ്വീകരിക്കും. മൂന്നാര്‍ മേഖലയില്‍ വീട്‌ നിര്‍മിക്കുന്നതിന്‌ അനുമതി നല്‍കാന്‍ ഹൈകോടതി വിധി ഉള്ളതിനാല്‍ സര്‍ക്കാറിന്‌ തീരുമാനിക്കാന്‍ കഴിയില്ല. റീസര്‍വേ പ്രവര്‍ത്തനത്തില്‍ ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്‌. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാറി​െൻറ ഭൂമിയാണോയെന്ന്‌ പരിശോധിച്ച്‌ തീരുമാനമെടുക്കും. കെ.യു. അരുണന്‍, സി.കെ. ശശീന്ദ്രന്‍, എസ്‌. രാജേന്ദ്രന്‍, മുരളി പെരുന്നെല്ലി, അടൂര്‍ പ്രകാശ്‌, കെ. കുഞ്ഞിരാമന്‍, എം. വിന്‍സ​െൻറ്, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി. എൻജിനീയറിങ്‌ കോളജുകളിലെ നിലവാരം ഉയര്‍ത്താന്‍ അക്കാദമിക് മാസ്‌റ്റര്‍ പ്ലാന്‍ തിരുവനന്തപുരം: എൻജിനീയറിങ്‌ കോളജുകളിലെ നിലവാരം ഉയര്‍ത്താന്‍ അക്കാദമിക് മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ടെന്ന്‌ മന്ത്രി സി. രവീന്ദ്രനാഥ്‌ നിയമസഭയെ അറിയിച്ചു. മറ്റ് സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളജുകൾക്കും എ.പി.ജെ. അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അഫിലിയേഷൻ ലഭിക്കുന്നതിന് അപേക്ഷിക്കാം. 2017-18ല്‍ 154 കോളജുകള്‍ക്ക്‌ അഫിലിയേഷന്‍ നല്‍കി. ഇക്കാലയളവിൽ വിദ്യാര്‍ഥികളുടെ പരാതികളുടെയും മാനേജ്‌മ​െൻറി​െൻറ ആവശ്യത്തി​െൻറയും അടിസ്ഥാനത്തില്‍ മൂന്നു കോളജുകള്‍ അടച്ചുപൂട്ടി. 2018-19ല്‍ രണ്ട്‌ കോളജുകള്‍ അടച്ചുപൂട്ടുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്‌. സര്‍വകലാശാലകള്‍ക്കായി ഏകീകൃത അക്കാദമിക്‌ -പരീക്ഷ കലണ്ടര്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ പ്രോ വൈസ്‌ ചാന്‍സലര്‍മാരുടെ കമ്മിറ്റി രൂപവത്കരിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനാധിപത്യപരമായും ചിട്ടയായും നടത്തുന്നതിന്‌ സര്‍വകലാശാല നിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ്‌ പുറത്തിറക്കി. വിദ്യാര്‍ഥികള്‍ക്ക്‌ വിതരണം ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റ്‌ എത്രയും വേഗം നല്‍കാന്‍ നടപടി സ്വീകരിക്കും. വിളപ്പില്‍ശാല പഞ്ചായത്തില്‍ സര്‍വകലാശാല ആസ്ഥാനം നിര്‍മിക്കുന്നതിന്‌ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത്‌ നൽകണമെന്നും വി.പി. സജീന്ദ്രന്‍, വി.ടി. ബല്‍റാം, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.എസ്‌. ശബരീനാഥ്‌, ആബിദ്‌ ഹുസൈന്‍ തങ്ങള്‍, കെ. രാജന്‍, പി.ടി. തോമസ്‌ എന്നിവരുടെ ചോദ്യത്തിന്‌ മന്ത്രി മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.