പെരുമാതുറ പഞ്ചായത്ത്​ യഥാർഥ്യമാക്കണം ^മുസ്​ലിം ലീഗ്​

പെരുമാതുറ പഞ്ചായത്ത് യഥാർഥ്യമാക്കണം -മുസ്ലിം ലീഗ് പെരുമാതുറ: കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് കൊണ്ടു വന്ന പെരുമാതുറ പഞ്ചായത്ത് യാഥാർഥ്യമാക്കാൻ സർക്കാർ തയാറാകണമെന്ന് മുസ്ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റി യോഗം ആവശ്യെപ്പട്ടു. പഞ്ചായത്ത് അംഗം എം.എസ്. കമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം മൺവിള സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. നിർധനരായ പെരുമാതുറയിലെ രണ്ട് രോഗികൾക്ക് ദുബൈ കെ.എം.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി അനുവദിച്ച ധനസഹായം സൈനുദ്ദീൻ വിതരണം ചെയ്തു. ഭാരവാഹികൾ എസ്.എം. അഷ്റഫ് (പ്രസി), സുൽഫി സാഗർ (ജനറൽ സെക്ര), എം.എസ്. കമാലുദ്ദീൻ (ട്രഷ.). യോഗത്തിൽ എ.ആർ. നാസർ മുട്ടപ്പലം, പെരുമാതുറ ഗഫൂർ, അബ്ദുൽ സലാം, ഷരീർ ഹാജി, ഫസിൽ ഹഖ്, ജോർജ് െപരേര, അൻസർ പെരുമാതുറ, അനിൽ, ഷാജി, മുഹമ്മദ് ഷാ, ഉനൈസ്, റാഫി പെരുമാതുറ എന്നിവർ സംസാരിച്ചു. ഫോേട്ടാ മുസ്ലിം ലീഗ് യോഗം സംസ്ഥാന പ്രവർത്തക സമിതി അംഗം മൺവിള സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.