ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ജനത്തെ വലച്ചു

ശാസ്താംകോട്ട: മുതുപിലാക്കാട് ഗവ. എൽ.പി സ്കൂളിൽ ഞായറാഴ്ച നടന്ന . ശാസ്താംകോട്ട പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത് വാർഡുകളിലുള്ളവർക്കാണ് ക്യാമ്പ് സംഘടിപ്പിച്ചതെങ്കിലും മുഴുവൻ വാർഡുകളിലെയും ഇതുവരെ കാർഡ് പുതുക്കാത്തവർക്ക് അതിനുള്ള സൗകര്യവും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചതാണ് കാര്യങ്ങൾ കൈവിട്ട് പോകാൻ കാരണമായത്. ആകെ രണ്ട് കൗണ്ടർ മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെ മുതൽ കാർഡ് പുതുക്കാനെത്തിയവരുടെ നീണ്ട നിര രൂപപ്പെട്ടിട്ടും കൂടുതൽ സൗകര്യം ഒരുക്കാൻ പഞ്ചായത്ത് അധികൃതരോ കരാറെടുത്ത ഏജൻസിയോ തയാറായില്ല. ഇത് പ്രതിഷേധത്തിനും ഒച്ചപ്പാടിനും കാരണമായി. ഒടുവിൽ പൊലീസി​െൻറ സാന്നിധ്യത്തിൽ ക്യൂ നിയന്ത്രിച്ചാണ് കാർഡ് പുതുക്കൽ തുടർന്നത്. കടുത്ത വെയിലിൽ മൂന്ന് മണിക്കൂറിലധികം കാത്തുനിന്നിട്ടാണ് പലർക്കും കാർഡ് പുതുക്കാനായത്. വരിനിന്ന് തളർന്ന ചിലർ കുഴഞ്ഞുവീഴുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.