ആര്യനാട്​ എസ്.ഐക്ക് അറസ്​റ്റ്​ വാറൻറ്​; മാപ്പപേക്ഷയ​ുമായി നാളെ ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്േറ്റഷൻ സബ് ഇൻസ്‌പെക്ടർക്ക് കോടതിയുടെ അറസ്റ്റ് വാറൻറ്. കോടതി പലതവണ ഹാജരാക്കാൻ സമൻസ് നൽകിയിട്ടും ഹാജരാകാത്തതിനാലാണ് തിരുവനന്തപുരം സബ് കോടതിയുടെ ഇൗ നടപടി. വിക്രം സാരാഭായി എൻജിനീയറിങ് കോളജിലെ കോഓപറേറ്റിവ് സൊസൈറ്റിയിൽനിന്ന് കേസിലെ എതിർകക്ഷികൾ വ്യജ രേഖകൾ തയാറാക്കി 20 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്ന കേസിലെ 14ാം സാക്ഷിയാണ്. സ്‌േപസ് എൻജിനീയേഴ്സ് സൊസൈറ്റി ട്രഷർ വി.സി. വിജയകുമാർ, പരസ്യ കമ്പനി എം.ഡി നീലകണ്ഠൻ, കോൺട്രാക്ടർ വി. ബാബുകുമാർ, ക്ലർക്ക് ഷീന റാണി എന്നിവരാണ് കേസിലെ എതിർകക്ഷികൾ. കോളജിലെ അറ്റകുറ്റപ്പണി വർഷംതോറും നടത്താറുണ്ട്. ഇതിനായി വകയിരുത്തിയ പണം തട്ടിയെടുക്കാൻ ശ്രമിെച്ചന്നാണ് ആരോപണം. വ്യാജരേഖകൾ പൊലീസ് തൊണ്ടിമുതലായി രേഖപ്പെടുത്തിയിരുന്നു. ഈ രേഖകളുമായി കോടതിയിൽ ഹാജരാകാനാണ് സമൻസ് അയച്ചത്. 2017 സെപ്‌റ്റംബർ 28 മുതൽ കോടതി സമൻസ് അയച്ചിട്ടും ആര്യനാട് പൊലീസ് സ്റ്റേഷനിൽനിന്ന് ഒരാളുപോലും ഹാജരായില്ല. ഇതേ തുടർന്ന് റൂറൽ എസ്.പി മുഖാന്തരം വാറൻറ് നൽകി. അതി​െൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച എസ്.െഎ കോടതിയിൽ എത്തി ജഡ്‌ജിയെ കാണാൻ ശ്രമിച്ചെങ്കിലും തിങ്കളാഴ്ച മാപ്പപേക്ഷയുമായി ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.