നിയമനതട്ടിപ്പ്​ കേസിലെ പ്രതിയെ വിവരാവകാശ കമീഷൻ അംഗമാക്കരുതെന്ന് ഗവർണർക്ക് കത്ത്

തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റൻറ് നിയമനതട്ടിപ്പ് കേസിലെ പ്രതിയായി അന്വേഷണം നേരിടുന്ന അഡ്വ. എ.എ. റഷീദിനെ വിവരാവകാശ കമീഷൻ അംഗമാക്കരുതെന്ന് ഗവർണർക്ക് കത്ത്. ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൗൺസിൽ കൺവീനർ ആർ.എസ്. ശശികുമാറാണ് കത്ത് നൽകിയത്. കമീഷൻ പുനഃസംഘടിപ്പിക്കുന്നതിന് മുൻസർക്കാർ സമർപ്പിച്ച പട്ടിക ഗവർണർ പിൻവലിച്ചിരുന്നു. ലോകായുക്തയുടെ വിധിയെത്തുടർന്ന് റഷീദിനെതിരെ ഫയൽ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. പൊതു അധികാരികളുടെ പ്രവർത്തനത്തിലും സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്റ്റേറ്റ് ഇൻഫർമേഷൻ കമീഷൻ രൂപവത്കരിച്ചിരിക്കുന്നത്. അതിനാൽ കളങ്കിത വ്യക്തിത്വവും അഴിമതിയുടെ പശ്ചാത്തലവുമുള്ളവരെ കമീഷനിൽ ഉൾപ്പെടുത്തരുത്. അതിനാൽ സർക്കാർ ശിപാർശചെയ്ത പട്ടിക അംഗീകരിക്കരുതെന്ന് ശശികുമാർ കത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.