വാഹന മോഷ്​ടാവ്​ കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: നഗരത്തിൽ വട്ടിയൂർക്കാവും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന വാഹന മോഷ്ടാവ് സിറ്റി ഷാഡോ പൊലീസി​െൻറ പിടിയിലായി. ബാലരാമപുരം രാമപുരം മേലേതട്ട് കുഞ്ചുവീട്ടവിളാകത്ത് സഞ്ജു എന്ന വി.എസ്. സൻജിത്തിനെയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ സ്കൂളുകളും കോളജുകളും കോളനി പ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്നതായി മനസ്സിലാക്കിയ കൺേട്രാൾ റൂം എ.സി പി. സുരേഷ്കുമാറി​െൻറ നേതൃത്വത്തിൽ കോളജുകൾ കേന്ദ്രീകരിച്ച് നാർക്കോ ക്ലബുകൾ രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് 1.5 കിലോയോളം കഞ്ചാവുമായി പിടിയിലായത്. മാന്യമായ വേഷത്തിലെത്തി ടെക്നോപാർക്ക് കാമ്പസിനുള്ളിൽ നിന്നുൾപ്പെടെ നിരവധി ബൈക്ക് മോഷണ കേസുകളിൽ ഇയാൾ പൊലീസ് പിടിയിലായിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നും മൊത്തവിലയ്ക്ക് കഞ്ചാവ് വാങ്ങിക്കൊണ്ട് വരുന്ന ഇയാൾ നേരത്തെ ജയിലിൽ പരിചയമുള്ള കള്ളന്മാർക്ക് ചില്ലറ വിൽപന നടത്തുകയായിരുന്നു പതിവ്. സംജിത്തിൻനിന്നും പതിനായിരത്തിനും ഇരുപതിനായിരത്തിനും വാങ്ങുന്ന പൊതികൾ 200, 500, 1000, 2000 എന്നിങ്ങനെയുള്ള നിരക്കിലാണ് മറിച്ച് വിൽക്കുന്നതെന്നും പൊലീസ് പറഞ്ഞു. കഞ്ചാവ് വിൽപനക്കായി ഇയാൾ ഉപയോഗിക്കുന്ന ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ്, ഡെപ്യൂട്ടി കമീഷണർ ജയദേവ് എന്നിവരുടെ നിർദേശാനുസരണം കൺേട്രാൾ റൂം എ.സി പി സുരേഷ്കുമാർ, വട്ടിയൂർക്കാവ് എസ്.ഐ മുരളീകൃഷ്ണൻ, ഷാഡോ എസ്.ഐ സുനിൽലാൽ, ഷാഡോ എ.എസ്.ഐ അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.