പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ വീടുകയറി ആക്രമിച്ചു

നേമം: പ്രണയാഭ‍്യർഥന നിരസിച്ചതിനെ തുടർന്ന് വിദ്യാർഥിനിയെ യുവാവും സുഹൃത്തും വീടുകയറി ആക്രമിച്ചു. ഡിഗ്രി അവസാന വർഷ വിദ്യാർഥിനിയെയാണ് വിവാഹിതനായ യുവാവ് ആക്രമിച്ചത്. രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂർ തൂങ്ങാംപാറ സതീഷ് ഭവനിൽ സതീഷ് (29), സുഹൃത്ത് വെങ്ങാനൂർ പെരിങ്ങമ്മല പണ്ടാരവിളാകത്ത് വീട്ടിൽ ഷാജി (29) എന്നിവരെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്‌. കല്ലിയൂർ തെറ്റിവിള സ്വദേശിനിയായ 20കാരിയെയാണ് സതീഷ് പ്രണയാഭ്യർഥനയുമായി പിന്നാലെ നടന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നത്. ഇയാളുടെ ശല്യം സഹിക്കവയ്യാതെ യുവതി വീട്ടിൽ വിവരം പറഞ്ഞു. ഇതിനെ തുടർന്ന് യുവതിയുടെ പിതാവ് സതീഷിനെ താക്കീത് ചെയ്തു. ഇതിൽ പ്രകോപിതനായ സതീഷ് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 7.30ന് സുഹൃത്തുമായി യുവതിയുടെ വീട്ടിലെത്തി. മറ്റാരും അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. യുവതിയെ അസഭ്യം പറഞ്ഞ് കരണത്തടിച്ച് വസ്ത്രം വലിച്ചുകീറി. പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മടക്കം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.