ജലദിനാചരണം

അഞ്ചൽ: ലോക ജലദിനാചരണത്തി​െൻറ ഭാഗമായി ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷ​െൻറ ആഭിമുഖ്യത്തിൽ ജലവന്ദനം നടത്തി. ഇത്തിക്കരയാറ്റിൽ ആയൂർ വഞ്ചിക്കൽ കടവിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സുജ തോമസ് അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ കൺവീനർ എൻ.കെ. ബാലചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശാമുവൽ തോമസ്, അസീം, സി.ഡി.എസ് അംഗം ജൂലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.