അതിക്രമങ്ങൾ സംബന്ധിച്ച സർവേ പുതുതലമുറയിലെ പെൺകുട്ടികൾക്കിടയിലും നടത്തണം ^മന്ത്രി ജലീൽ

അതിക്രമങ്ങൾ സംബന്ധിച്ച സർവേ പുതുതലമുറയിലെ പെൺകുട്ടികൾക്കിടയിലും നടത്തണം -മന്ത്രി ജലീൽ തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ അയൽക്കൂട്ട തലത്തിൽ സംഘടിപ്പിച്ച നീതം -2018 കാമ്പയിനോടനുബന്ധിച്ച് നടത്തിയ സർവേ പുതുതലമുറയിലെ പെൺകുട്ടികൾക്കിടയിേലക്കും വ്യാപിപ്പിക്കണമെന്ന് മന്ത്രി ഡോ.കെ.ടി. ജലീൽ പറഞ്ഞു. നീതം കാമ്പയിൻ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 38 ലക്ഷത്തിലേറെ കുടുംബശ്രീ അംഗങ്ങൾ അവരുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിൽ പലർക്കും ഏതെങ്കിലും തരത്തിലുള്ള മോശമായ പെരുമാറ്റങ്ങൾ നേരിടേണ്ടിവന്നവരാണ്. ഒരു പെൺകുട്ടിക്ക് സംരക്ഷണ കവചം തീർക്കേണ്ട ഉത്തരവാദിത്തമുളള കുടുംബത്തിലെ ആളുകൾതന്നെ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കാമ്പയിൻ വഴിയുള്ള വിവരശേഖരണ റിപ്പോർട്ട് സൂചിപ്പിക്കുന്നു. മതവിശ്വാസങ്ങൾക്ക് പ്രാമുഖ്യമുണ്ടായിട്ടും അതി​െൻറ ധാർമികമായ ഗുണഫലങ്ങൾ സമൂഹത്തിലെ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. കുടുംബത്തിൽ പുലർത്തേണ്ട ധാർമിക മൂല്യങ്ങൾ നഷ്ടപ്പെട്ടു എന്നതി​െൻറ തെളിവാണ് നീതം കാമ്പയിനിലൂടെ കണ്ടെത്തിയത്. ഈ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കുന്നതിനായി വളരെ ശക്തമായ ഇടപെടൽ നടത്തണം. ഇതി​െൻറ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കൗൺസലിങ്ങിൽ വളരെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കാമ്പയിനുമായി ബന്ധപ്പെട്ട സംസ്ഥാനതല റിപ്പോർട്ടി​െൻറ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോർ, ആസൂത്രണ ബോർഡ് അംഗം മൃദുൽ ഈപ്പൻ, ജെൻഡർ അഡ്വൈസർ ടി.കെ. ആനന്ദി, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ബേബി ബാലകൃഷ്ണൻ, സേവ പ്രസിഡൻറ് സോണിയ ജോർജ്, േപ്രാഗ്രാം ഓഫിസർ കെ.വി. പ്രമോദ്, ജെൻഡർ സ്റ്റേറ്റ് േപ്രാഗ്രാം മാനേജർ സോയ തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.