ദേശീയ കപ്പ മഹോത്സവവും കാർഷികമേളയും കനകക്കുന്നിൽ

തിരുവനന്തപുരം: ജൈവകർഷകരും കാർഷികസംഘങ്ങളും ഒരുക്കിയ കിഴങ്ങ് വർഗങ്ങളും പച്ചക്കറികളും നിറഞ്ഞ ദേശീയ കപ്പ മഹോത്സവവും കാർഷികമേളയും 28 മുതൽ കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടിൽ നടക്കും. ഏപ്രിൽ എട്ട് വരെയാണ് മേള. സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ, കേന്ദ്രകിഴങ്ങ് ഗവേഷണ കേന്ദ്രം, വിവിധ കാർഷിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ കേരൾ ടുഡെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കപ്പ കൊണ്ട് തയാറാക്കിയ നൂറ്റൊന്നിനം കറികളുമായി ഉൗണ്, നൂറിൽപരം നാല് മണി പരിഹാരങ്ങൾ, കപ്പ ബിരിയാണി, സൂപ്പ്, ഹൽവ, പായസം, പുഡിങ് വെര കപ്പയുടെ രുചിമേളം തീർക്കുന്ന നാടൻ ഭക്ഷ്യമേള ഇതി​െൻറ പ്രത്യേകതയാണ്. ജൈവകർഷകർ ഉൽപാദിപ്പിക്കുന്ന വ്യത്യസ്ഥങ്ങളായ അമ്പതോളം നാടൻ കിഴങ്ങുവർഗങ്ങൾ, തേൻ, കായ്കറികൾ എന്നിവ കൂടാതെ അലങ്കാര മത്സ്യങ്ങളുടെയും പക്ഷികളുടെയും പുഷ്പങ്ങളുടെയും പ്രദർശനവും വിൽപനയുമുണ്ട്. കോട്ടൂർ വനമേഖലയിൽ നിന്നുള്ള ഷാജി വൈദ്യൻ മേളയിൽ പെങ്കടുക്കുന്നുണ്ട്. പച്ചമരുന്നിലുള്ള ആവിക്കുളിയും മേളയിൽ അനുഭവിക്കാവുന്നതാണ്. പക്ഷി മൃഗ പരിപാലനത്തെക്കുറിച്ച് വിദഗ്ദർ പരിശീലനം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.