സമഗ്ര ആരോഗ്യ ഇൻഷുറൻസ്​ പദ്ധതി: ചർച്ച നിരാശാജനകമെന്ന് പെൻഷനേഴ്​സ്​ അസോസിയേഷൻ

തിരുവനന്തപുരം: കേരളത്തിലെ സർവിസ് പെൻഷൻകാരുടെയും ആശ്രിതരുടെയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ വിളിച്ചുചേർത്ത ചർച്ച സംസ്ഥാന പെൻഷൻകാരെ സംബന്ധിച്ചിടത്തോളം തികച്ചും നിരാശാജനകമാെണന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രസ്താവിച്ചു. പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കും ഒൗട്ട് പേഷ്യൻറ് ചികിത്സാസൗകര്യം നിഷേധിച്ചുകൊണ്ടുള്ള ഏത് തീരുമാനവും പെൻഷൻകാർക്ക് സ്വീകാര്യമല്ലെന്ന് കെ.എസ്.എസ് പി.എ സംസ്ഥാന പ്രസിഡൻറ് അയത്തിൽ തങ്കപ്പനും ജനറൽ സെക്രട്ടറി ഡി. അരവിന്ദക്ഷനും ചർച്ചയിൽ പറഞ്ഞു. പെൻഷൻ സമൂഹത്തി​െൻറ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.