'കേന്ദ്ര വിജ്ഞാപനം ഗുരുതരമായ പ്രത്യാഘാതം സൃഷ്​ടിക്കും'

തിരുവനന്തപുരം: വ്യാവസായിക- തൊഴിൽ മേഖലകളിൽ തൊഴിലാളികളെയാകെ നിശ്ചിത കാലയളവിലേക്ക് മാത്രമായി പരിമിതപ്പെടുത്താൻ ഉടമകൾക്ക് അനുമതി നൽകുന്ന കേന്ദ്രസർക്കാറി​െൻറ പുതിയ വിജ്ഞാപനം പിൻവലിക്കണമെന്ന് ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) സംസ്ഥാന സെക്രട്ടറി ജി. സുഗുണൻ ആവശ്യപ്പെട്ടു. രാജ്യത്തെ തൊഴിലാളികൾ നേടിയെടുത്ത മൗലികാവകാശങ്ങൾ അവരിൽനിന്ന് കവർന്നെടുക്കുന്ന കേന്ദ്ര വിജ്ഞാപനത്തിനെതിരായി വളരെ ശക്തമായി പ്രതികരിക്കാൻ എല്ലാ വിഭാഗം തൊഴിലാളികളും ഉടൻ രംഗത്തുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.