ഉണ്ണിത്താൻ വധശ്രമം: എസ്​.പി അബ്​ദുൽ റഷീദ്​ വിടുതൽ ഹരജി നൽകി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസിലെ അഞ്ചാംപ്രതി എസ്.പി അബ്ദുൽ റഷീദ് കോടതിയിൽ വിടുതൽ ഹരജി നൽകി. ഹർജി ഏപ്രിൽ 19ന് പരിഗണിക്കും. കേസിൽ താൻ പ്രതിയാണോ മാപ്പുസാക്ഷി ആണോ എന്ന് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹരജിയിൽ ചുണ്ടിക്കാട്ടുന്നത്. 2011ൽ നടന്ന സംഭവത്തിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി 2012ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, പുനരേന്വഷണം ആവശ്യപ്പെട്ട് ഉണ്ണിത്താൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ഹൈകോടതി പുനരേന്വഷണത്തിന് ഉത്തരവിട്ടു. ആദ്യം സമർപ്പിച്ചിരുന്ന കുറ്റപത്രത്തിൽ ഡിവൈ.എസ്.പി സന്തോഷ് നായർ, എസ്.പി അബ്ദുൽ റഷീദ് അടക്കം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ പുഞ്ചിരി മഹേഷ്, വി.ആർ. ആനന്ദ്, എസ്. ഷഫീഖ്, ഡിവൈ.എസ്.പി എം. സന്തോഷ് നായർ, എൻ. അബ്ദുൽ റഷീദ്, ആർ. സന്തോഷ് കുമാർ എന്നീ ആറുപേരാണ് പ്രതികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.