പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്​തകം ഇന്ന്​ പ്രധാനമന്ത്രി പ്രകാശനംചെയ്യും

തിരുവനന്തപുരം: ബി.ജെ.പി നേതാവും പ്രമുഖ അഭിഭാഷകനുമായ പി.എസ്. ശ്രീധരന്‍ പിള്ള എഴുതിയ ഇംഗ്ലീഷ് പുസ്തകമായ 'ഡാർക് ഡേയ്സ് ഒാഫ് ഡെമോക്രസി' ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനംചെയ്യും. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ മാര്‍ത്തോമ സഭയുടെ ഡല്‍ഹി ബിഷപ് ഗ്രിഗോറിയസ് സ്റ്റെഫാനോസ് എപ്പിസ്‌കോപ്പ ആദ്യപ്രതി ഏറ്റുവാങ്ങും. അടിയന്തരാവസ്ഥയുടെ പൊതുചരിത്രവും അതിനെതിരെ കേരളത്തില്‍ നടന്ന സമരത്തെക്കുറിച്ചുള്ള വിവരണവും അടങ്ങുന്നതാണ് പുസ്തകം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.