കഞ്ചാവുമായി യുവാവ് പിടിയിൽ

പാരിപ്പള്ളി: സ്കൂളുകളും കോളജുകളും ഉത്സവസ്ഥലങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന യുവാവിനെ ആൻറി നാർക്കോട്ടിക് സെൽ പിടികൂടി. പാരിപ്പള്ളിയിൽ വീട് വാടകക്കെടുത്ത് തമസിച്ചുവന്ന ആറ്റിങ്ങൽ സ്വദേശി പ്രഭൻ (32) ആണ് അറസ്റ്റിലായത്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ഇയാൾ ഉത്സവകാലമായതോടെ ഉത്സവപ്പറമ്പുകളും കച്ചവടസ്ഥലമാക്കി. സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മീനമ്പലം യു.കെ.എഫ് കോളജിൽ കച്ചവടം നടത്തിയ ശേഷം പാരിപ്പള്ളിയിലേക്ക് മടങ്ങും വഴിയാണ് യു.പി. വിവിൻ കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. 1.3 കിലോ കഞ്ചാവ് പ്രതിയിൽനിന്ന് പിടികൂടി. വിസ തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ പാരിപ്പള്ളി: വിസ നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ യുവാവിനെ പാരിപ്പള്ളി പൊലീസ് പിടികൂടി. നഗരൂർ സ്വദേശി നിഷാദാണ് (35) അറസ്റ്റിലായത്. സൗദിയിൽ ജോലി നോക്കിയിരുന്ന ഇയാൾ പരവൂർ, പാരിപ്പള്ളി, പള്ളിക്കൽ, അഞ്ചുതെങ്ങ് പ്രദേശങ്ങളിലുള്ള പലരിൽ നിന്നുമായി 20 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയി. പണം നഷ്ടപ്പെട്ടവരുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഒളിവിലായിരുന്ന ഇയാൾ കുട്ടിയെ കാണാൻ നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പാരിപ്പള്ളി എസ്.ഐ രാജേഷി​െൻറ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.