മാതാവിനെ തലക്കടിച്ച്​ ​െകാന്നയാളുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു

കൊച്ചി: തിരുവനന്തപുരം വെള്ളറടയിൽ മാതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ മകന് കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. വെള്ളറടയിലെ വീട്ടിൽവെച്ച് മാതാവ് തങ്കമ്മയെ ഇരുമ്പുദണ്ഡുെകാണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ആഭരണങ്ങളും മറ്റും കവർന്ന കേസിലെ പ്രതി ലാലു എന്ന ചന്ദ്രലാലി​െൻറ ശിക്ഷയാണ് ശരിവെച്ചത്. 2005 ഡിസംബറിൽ നടന്ന സംഭവത്തിൽ 2009 ഒക്ടോബർ 26നാണ് തിരുവനന്തപുരം അഡീ. സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. കുറ്റം തെളിയിക്കുന്നതിൽ േപ്രാസിക്യൂഷൻ വിജയിച്ചതായി കോടതി വിലയിരുത്തി. കുറ്റകൃത്യവുമായി പ്രതിയെ ബന്ധിപ്പിക്കുന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കീഴ്ക്കോടതി പുറപ്പെടുവിച്ച ശിക്ഷാവിധിയിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി അപ്പീൽ ഹരജി തള്ളുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.