അച്ചടിവകുപ്പ് ഡയറക്ടറായി ഇ.പി. സജീവനെ നിയമിച്ചു

തിരുവനന്തപുരം: അച്ചടിവകുപ്പിലെ ഭരണസ്തംഭനത്തിന് അറുതിയാകുന്നു. പുതിയ അച്ചടിവകുപ്പ് ഡയറക്ടറായി പൊതുഭരണവകുപ്പ് അഡീഷനൽ സെക്രട്ടറി ഇ.പി. സജീവനെ നിയമിച്ച് സർക്കാർ ഉത്തരവായി. ആനയത്ത് കമ്മിറ്റി റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിൽ അച്ചടിവകുപ്പ് ഡയറക്ടറായിരുന്നു ടി.വി. വിജയകുമാർ അവധിയിൽ പ്രവേശിച്ചതോടെ കോടികളുടെ പദ്ധതികൾ ചുവപ്പുനാടയിൽ കുരുങ്ങിയത് സംബന്ധിച്ച 'മാധ്യമം' വാർത്തയെതുടർന്നാണ് നടപടി. മാർച്ചിൽ പൂർത്തിയാകേണ്ട അച്ചടി ജോലികളും പുതിയ യന്ത്രങ്ങളുടെ വാങ്ങലും ടെൻഡർ നടപടികളും ഫണ്ടുകളുടെ വിനിയോഗവും ബജറ്റ് നിർദേശങ്ങളും പാതിവഴിയിൽ മുടങ്ങിയത് സർക്കാർതലത്തിലും വകുപ്പിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട വകുപ്പുമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുഭരണവകുപ്പ് അഡീഷനൽ സെക്രട്ടറിയായ സജീവന് അച്ചടിവകുപ്പി‍​െൻറ ചുമതല നൽകാൻ നിർദേശിക്കുകയായിരുന്നു. ഉത്തരവി​െൻറ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ചയോടുകൂടി സജീവൻ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. അതേസമയം മുഖ്യമന്ത്രിയോടും വകുപ്പ് സെക്രട്ടറിയോടും ചോദിക്കാതെ അവധിയിൽ പ്രവേശിച്ച ടി.വി. വിജയകുമാറിന് പകരം ചുമതല നൽകിയിട്ടില്ല. വിരമിക്കൽ കാലമാകുമ്പോൾ ഉദ്യോഗസ്ഥരെ അച്ചടിവകുപ്പ് ഡയറക്ടറുടെ തസ്തികയിലേക്ക് െഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുകയാണെന്നും ഇത്തരം ഉദ്യോഗസ്ഥർക്ക് വേണ്ടത്ര വൈദഗ്ധ്യമില്ലെന്നും സർക്കാർ പ്രസുകളുടെ നവീകരണത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഡോ. രാേജന്ദ്രകുമാർ ആനയത്ത് കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഡയറക്ടറായിരുന്നു ടി.വി. വിജയകുമാർ അവധിയിൽ പ്രവേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.