'തെരുവുവിളക്ക്: അജണ്ട കൗൺസിലിൽ മാറ്റി​െവച്ച നടപടി പക്വതയില്ലാത്തത്'

കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് അഞ്ചാലുംമൂട് ഡിവിഷനിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള അജണ്ട കഴിഞ്ഞ കൗൺസിൽ യോഗത്തിൽ മാറ്റിെവച്ച നടപടി വികസന പ്രവർത്തനങ്ങളെ മുരടിപ്പിക്കുന്നതും പക്വതയില്ലാത്തതുമാണെന്ന് ആർ.എസ്.പി ജില്ല സെക്രട്ടറി ഫിലിപ് കെ. തോമസ് പറഞ്ഞു. ഡിവിഷൻ കൗൺസിലർ എം.എസ്. ഗോപകുമാറി​െൻറയും പ്രദേശവാസികളുടെയും നിരന്തര അഭ്യർഥനയെ മാനിച്ചാണ് ഡിവിഷ​െൻറ വികസനത്തിന് ആവശ്യമാണെന്ന് കണ്ട് ഏഴ് ലക്ഷം രൂപ എം.പി പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ചത്. എൽ.ഡി.എഫ് എം.എൽ.എമാരുടെ ഫണ്ടുകൾ കൗൺസിൽ പലതവണ അനുവദിച്ച് നൽകിയിട്ടുണ്ട്. എം.പിയുടെ വികസന ഫണ്ടി​െൻറ കാര്യത്തിൽ മേയറും സി.പി.എം ഭരണസമിതിയും പക്ഷപാതപരമായിട്ടാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും ജില്ലയുടെ സമഗ്ര വികസനത്തിന് നേതൃത്വം നൽകുന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ജനങ്ങൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.