ആനന്ദപ്പകലിൽ പകൽക്കുറി സർവിസിന്​ പുനരാരംഭം

കിളിമാനൂർ: സർവിസ് പുനരാരംഭിച്ച കിളിമാനൂർ-പകൽക്കുറി സ്റ്റേബസ് നിലനിർത്തേണ്ട ഉത്തരവാദിത്തം യാത്രക്കാർക്കും പൊതുജനങ്ങൾക്കുമാണെന്ന് എം.എൽ.എമാരായ അഡ്വ. ബി. സത്യനും അഡ്വ. വി. ജോയിയും. പുനഃസ്ഥാപിച്ച സർവിസി​െൻറ കന്നി യാത്ര പുതിയകാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എമാർ. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് അന്നത്തെ കെ.എസ്. ആർ.ടി.സി എം.ഡി രാജമാണിക്യം പതിറ്റാണ്ടുകൾ പഴക്കമുള്ള പകൽക്കുറി സ്റ്റേ സർവിസ് നിർത്തലാക്കിയത്. പൊതുജനങ്ങളുടെയും, ഫോറം ഓഫ് െറസിഡൻസ് അസോസിയേഷ​െൻറയും വിവിധ രാഷ്ട്രീയപാർട്ടികളുടെയും നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. തുടർന്ന് സ്ഥലം എം.എൽ.എമാർ വിഷയത്തിൽ ബന്ധപ്പെട്ട് പുതിയ എം.ഡി ഹേമചന്ദ്രൻ, മുഖ്യമന്ത്രി, വകുപ്പു മന്ത്രി എന്നിവരുമായി നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. ഇതി​െൻറ ഫലമായാണ് പകൽക്കുറി സ്റ്റേ, കൊല്ലം ഓർഡിനറി എന്നീ സർവിസുകൾ ഒറ്റ സർവിസാക്കിക്കൊണ്ട് റൂട്ട് പുനഃക്രമീകരിച്ച് തിങ്കളാഴ്ച മുതൽ പുനരാരംഭിച്ചത്. ഫോറം ഓഫ് െറസിഡൻസ് അസോസിയേഷൻ കിളിമാനൂരി​െൻറ (ഫ്രാക്ക്) നേതൃത്വത്തിൽ എം.എൽ.എമാർക്ക് സ്വീകരണം നൽകി. ഫ്രാക്ക് പ്രസിഡൻറ് മോഹൻ വാലഞ്ചേരി അധ്യക്ഷതവഹിച്ചു. സി.പി.എം ഏരിയകമ്മിറ്റി സെക്രട്ടറി എസ്. ജയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. സിന്ധു, എസ്‌. രാജലക്ഷ്മി അമ്മാൾ, അടുക്കൂർ ഉണ്ണി, കിളിമാനൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എസ്.എസ്. സീന, ഫ്രാക്ക് ഭാരവാഹികളായ ജി. ചന്ദ്രബാബു, സുധാകരൻ മുത്താന, ആലത്തുകാവ് ചന്ദ്രബാബു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എൻ. പ്രകാശ്, ആർ.കെ. ബൈജു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.