നീരാഴികോണ​െത്ത പാറഖനനം ജനകീയ കൂട്ടായ്മക്ക്​ മുന്നിൽ പാറ മാഫിയ മുട്ടുകുത്തി

കാട്ടാക്കട: പൂഴനാട് നീരാഴികോണത്ത് പാറ ഖനനം നടത്താനുള്ള പാറ മാഫിയയുടെ നീക്കം നാട്ടുകാരുടെ സമരത്തെ തുടർന്ന് ഉപേക്ഷിച്ചു. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരായ ചിലർ പാറഖനനം നടത്തുകയും നിരവധി പേർക്ക് അപകടം സംഭവിക്കുകയും ചെയ്തിരുന്ന സ്ഥലമാണ് വൻകിട ക്വാറി മാഫിയ വാങ്ങിക്കൂട്ടിയത്. തുടർന്ന് ഖനനം നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനെതിരെ വൻ ജനരോഷമുയരുകയും ഭാവന ഗ്രന്ഥശാലയുടെയും സ​െൻറ് ജോസഫ് പള്ളി കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക സംഘടനകളും ചേർന്ന് ജനകീയ കൂട്ടായ്മക്ക് രൂപം നൽകിയിരുന്നു. നീരാഴികോണത്ത് തിങ്കളാഴ്ച കൂട്ടായ്മ നടക്കുന്നതിനിടയിൽ പാറമാഫിയ ജനകീയ കൂട്ടായ്മക്കെതിരെ ലഘുലേഖകളുമായി എത്തുകയും ഇതു സംഘർഷത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടം ഒടുവിൽ അവരെ തടഞ്ഞുെവച്ചു. പാറഖനന നീക്കത്തിൽനിന്ന് പിന്മാറുെന്നന്ന് രേഖാമൂലം എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നിത്. സ്ഥലത്തെത്തിയ പൊലീസ് സമരക്കാരുമായി പല തവണ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ പാറ ഖനന ലോബി ജനകീയ സമരത്തിനെതിരെ വിതരണം ചെയ്യാൻ കൊണ്ടുവന്ന ലഘുലേഖകൾ വാഹനങ്ങളിൽനിന്ന് പിടിച്ചെടുത്തു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് അജയകുമാറും മറ്റു ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ പാറ ഖനന നീക്കത്തിൽനിന്ന് പിന്മാറുന്നു എന്ന് രേഖാമൂലം എഴുതി നൽകാൻ സ്ഥലം വങ്ങിയ പാറമാഫിയയുടെ പ്രതിനിധി തയാറാകുകയായിരുന്നു. തുടർന്നാണ് നാലു മണിക്കൂർ നീണ്ട സംഘർഷത്തിന് അയവുവന്നത്. ജനകീയ സമരം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആയിരങ്ങൾ പ്രകടനം നടത്തി. ഹരിലാൽ, ഫാ. ജോർജ് താന്നിമൂട്ടിൽ, പൂഴനാട് ഗോപൻ, അജി ദൈവപ്പുര, പാസ്റ്റർ ജയിംസ്, ടി. രാജൻ, സജീവ് കുമാർ, അഖിലൻ ചെറുകോട്, വിജയകുമാർ, ബിന്ദു, വിവിധ രാഷ്ട്രീയ നേതാക്കളായ വട്ടക്കുഴി സാംകുട്ടി, വിജയൻ, ജയചന്ദ്രൻ, ത്രിശീലൻ, രാജീവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.