'സാമൂഹിക പ്രതിബദ്ധതയില്ലാത്ത മന​ുഷ്യർ സമൂഹത്തെ ബാധിക്കുന്ന കാൻസർ'

പത്തനാപുരം: സാമൂഹിക പ്രതിബദ്ധതയില്ലാത്ത മനുഷ്യര്‍ സമൂഹത്തെ ബാധിക്കുന്ന കാന്‍സറാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഓംകാര്‍ നാഥ് ശർമ. ഗാന്ധിഭവനില്‍ നടന്ന മധ്യാഹ്നപ്രാര്‍ഥന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാന്‍സര്‍ സാധാരണയായി ഒരു മനുഷ്യനെ മാത്രമാണ് ബാധിക്കുന്നത്. എന്നാല്‍ സഹജീവി സ്‌നേഹവും കരുണയുമില്ലാത്ത മനുഷ്യന്‍ സമൂഹത്തിനുതന്നെ കാന്‍സറായി ഭവിക്കും. ഈ സ്ഥിതി വിശേഷത്തിന് മാറ്റമുണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുെന്നന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, മെഡിസിന്‍ ബാബ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സച്ചിന്‍ ഗാന്ധി, നടന്‍ ടി.പി. മാധവന്‍, ജി. സുഭാഷ് ബാബു, എന്‍. ചന്ദ്രമോഹന്‍ നായര്‍, ഒ. ദേവരാജന്‍, എസ്. രാധാമണിയമ്മ, സുഹൈല്‍ അന്‍സാരി, ബിജുകുമാരന്‍ നായര്‍, എം.എന്‍. ശ്രീകുമാര്‍, കെ.ആര്‍. സുരേന്ദ്രന്‍ നായര്‍, സുനില്‍ കുമാര്‍, പി.എസ്. അമല്‍രാജ്, ജി. ഭുവനചന്ദ്രന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.