കൊല്ലം ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ജില്ല; പ്രഖ്യാപനം ഇന്ന്​

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഉൽപാദക-വിതരണ-സംഭരണ മേഖലകളിൽ പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ ഭക്ഷ്യസുരക്ഷ ജില്ലയായി കൊല്ലം മാറുന്നു. അതി​െൻറ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച വൈകീട്ട് ആറിന് കൊല്ലം സോപാനം ഒാഡിറ്റോറിയത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. മാതൃക ജില്ലയായി പ്രഖ്യാപിച്ച കൊല്ലത്ത് വളരെ കുറച്ച് ജീവനക്കാര്‍ മാത്രമാണുള്ളതെങ്കിലും ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ തുടങ്ങി മുഴുവൻ വിവരശേഖരണവും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയാണ് സംരംഭം വിജയിപ്പിച്ചത്. 2006ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം രാജ്യത്ത് നിലവില്‍ വന്നതോടെ അതി​െൻറ പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രത്യേക ഭക്ഷ്യസുരക്ഷ വിഭാഗം രൂപവത്കരിച്ച ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഈ നിയമം നിലവില്‍ വന്നതോടെ ഭക്ഷ്യമേഖലയിലെ ഉൽപാദക, വിതരണ, വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളും സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ കരസ്ഥമാക്കേണ്ടത് നിയമപരമായ വ്യവസ്ഥയായി മാറി. എന്നാല്‍, ഇത് കരസ്ഥമാക്കുന്നതിനുള്ള സമയം ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ പലതവണ നീട്ടി നല്‍കിയിരുെന്നങ്കിലും ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ കരസ്ഥമാക്കാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എത്രയും പെട്ടെന്ന് ഇവയുടെ ലൈസന്‍സ് പൂര്‍ത്തീകരിക്കണമെന്ന് അതോറിറ്റി നിര്‍ദേശിച്ചത്. ജൂണ്‍ മാസത്തോടെ എല്ലാ ജില്ലകളിലും ഈ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. അതോടുകൂടി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഉള്ള ആദ്യ സംസ്ഥാനമായി കേരളം മാറും. പ്രഖ്യാപന ചടങ്ങിൽ എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ വി. രാജേന്ദ്രബാബു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം. ശിവശങ്കരപിള്ള, കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ എന്നിവര്‍ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.