ഇടിമിന്നല്‍ അപകടം മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം ഇന്ന് കൈമാറും

സംസ്ഥാനത്ത് ആദ്യമായാണ് ഇടിമിന്നലേറ്റുള്ള മരണത്തിന് നാലുലക്ഷം വീതം അനുവദിക്കുന്നത് കിളിമാനൂര്‍: ഇടിമിന്നലേറ്റ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ദുരന്തനിവാരണ ഫണ്ടില്‍നിന്ന് അനുവദിച്ച നാലുലക്ഷം തിങ്കളാഴ്ച മന്ത്രി ഇ. ചന്ദ്രശേഖരന്‍ കൈമാറും. 2017 മാര്‍ച്ച് 15ന് കൊടുവഴന്നൂര്‍ ചമ്പ്രാംകാട് വെച്ചാണ് മുബീനാ മന്‍സിലില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ ഉമറുൽ ഫാറൂഖ്, കോട്ടയ്ക്കല്‍ വിഷ്ണുനിവാസിൽ തുളസീധരന്‍ എന്നിവര്‍ ഇടിമിന്നലേറ്റ് മരിച്ചത്. ഉമറുൽ ഫാറൂഖി​െൻറ വീട്ടുപറമ്പില്‍ നിന്നിരുന്ന ആടിനെ മഴയെതുടര്‍ന്ന് സമീപത്തെ ഷെഡിലേക്ക് അഴിച്ചുകെട്ടുകയായിരുന്നു. ഈ സമയം സമീപത്തെ റബര്‍ തോട്ടത്തില്‍ റബര്‍മരങ്ങള്‍ മുറിക്കുകയായിരുന്ന തുളസീധരന്‍ മഴയായതിനാല്‍ ഈ ഷെഡിലേക്ക് കയറിനില്‍ക്കുകയായിരുന്നു. ഇതിനിടെ മിന്നലേൽക്കുകയായിരുന്നു. നിര്‍ധന കുടുംബാംഗങ്ങളായ ഇരുവരുവരുടെയും ആശ്രിതര്‍ക്ക് അര്‍ഹമായ സഹായധനം നല്‍കണമെന്നാവശ്യപ്പെട്ട് ബി. സത്യന്‍ എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. ഇടിമിന്നലേറ്റുള്ള മരണവും അപകടമരണമായി കണക്കാക്കി ഒരു ലക്ഷം മാത്രമാണ് അനുവദിക്കുന്നതെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടുകയും ഇടിമിന്നലേറ്റുള്ള മരണം ദുരന്തമരണമായി കണക്കാക്കി തുക കൂടുതല്‍ അനുവദിക്കണ മെന്നും ആവശ്യപ്പെട്ടിരുന്നു. മറുപടി പ്രസംഗത്തില്‍ ഇടിമിന്നലേറ്റുള്ള എല്ലാ മരണങ്ങളും ഇനിമുതല്‍ ദുരന്തമായി കണക്കാക്കി ദുരന്തനിരവാരണ ഫണ്ടില്‍നിന്ന് ആശ്രിതര്‍ക്ക് നാലുലക്ഷം വീതം നല്‍കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇടിമിന്നലേറ്റുള്ള മരണത്തിന് നാലുലക്ഷം വീതം അനുവദിക്കുന്നത്. ഉമറുൽ ഫറൂഖി​െൻറ മാതാവ് റഹിയാനത്ത് ബീവി, തുളസീധര​െൻറ ഭാര്യ ആര്‍. സിന്ധു എന്നിവര്‍ക്ക് വൈകീട്ട് മൂന്നിന് ആറ്റിങ്ങല്‍ താലൂക്ക് ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും. ബി. സത്യന്‍ എം.എൽ.‍എ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.