ഇ.എം.എസ്​^എ.കെ.ജി ദിനാചരണത്തിന്​ ഇന്ന്​ തുടക്കം

ഇ.എം.എസ്-എ.കെ.ജി ദിനാചരണത്തിന് ഇന്ന് തുടക്കം തിരുവനന്തപുരം: ഇ.എം.എസ്-എ.കെ.ജി ദിനാചരണം തിങ്കളാഴ്ച മുതൽ 22വരെ വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. തിങ്കളാഴ്ച രാവിലെ എട്ടിന് നിയമസഭാ മന്ദിരത്തിന് മുന്നിലെ ഇ.എം.എസ് പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, വി.എസ്. അച്യുതാനന്ദൻ എന്നിവർ പങ്കെടുക്കും. 9.30-ന് ഇ.എം.എസ് അക്കാദമിയിൽ നടക്കുന്ന അനുസ്മരണ യോഗം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 22-ന് പൊട്ടക്കുഴി എ.കെ.ജി പ്രതിമയിൽ രാവിലെ എട്ടിന് പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിക്കും. ബൈക്കിൽനിന്ന് വീണ് യുവാവിന് പരിക്കേറ്റു വെഞ്ഞാറമൂട്: ബൈക്കിൽനിന്ന് വീണ് യുവാവിന് പരിക്ക്. കുളത്തൂപ്പുഴ മാജിദാ മൻസിലിൽ ഭഗത് എം. ഹനീഫക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കുളത്തൂപ്പുഴ െവച്ചായിരുന്നു അപകടം. ഇയാളെ വെഞ്ഞാറമൂട് ഗോകുലം സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഐ.ടി.എഫ് ഫ്യൂച്ചർ ടെന്നിസ് ഇന്ന് തുടക്കമാകും തിരുവനന്തപുരം : ഇൻറർനാഷനൽ ടെന്നിസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഐ.ടി.എഫ് ഫ്യൂച്ചര്‍ പുരുഷ ടെന്നിസ് ടൂർണമ​െൻറിന് തിരുവനന്തപുരം ടെന്നിസ് ക്ലബിൽ തിങ്കളാഴ്ച തുടക്കമാകും. ജർമനി, ഫ്രാൻസ്, സ്പെയിൻ, നെതർലൻഡ്‌സ്‌, ഇറ്റലി, യുക്രെയ്ൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ കളിക്കാരോടൊപ്പം ടോപ് സീഡ് ഇന്ത്യൻ കളിക്കാരും മത്സരത്തിൽ മാറ്റുരക്കും. ദക്ഷിണ വ്യോമ കമാൻഡിലെ കമാൻഡൻറ് അഡ്വഞ്ചർ ആൻഡ് സ്പോർട്സ് കൺട്രോൾ ബോർഡ് ചെയർമാൻ എയർ വൈസ് മാർഷൽ ചന്ദ്രശേഖർ വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. 15,000 അമേരിക്കൻ ഡോളറാണ് ടൂർണമ​െൻറിലെ സമ്മാനത്തുക. കാണികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.