കോർപറേഷൻ വികസന സെമിനാർ തീരത്ത്​ മുന്നറിയിപ്പ്​ സംവിധാനം വേണം

*കരട് നിർദേശത്തിൽ 328.38 കോടിയുടെ പദ്ധതികൾ * കിച്ചൺ ബിന്നുകളിൽനിന്നുള്ള ജൈവവളം ഉപയോഗിച്ച് വളം നിർമാണ യൂനിറ്റ് തുടങ്ങണം തിരുവനന്തപുരം: കടൽ ദുരന്തങ്ങളിൽനിന്ന് രക്ഷനേടാൻ തീരമേഖലയിൽ മുന്നറിയിപ്പ് സംവിധാനം വേണമെന്നും കൃഷിക്കും ജലസംരക്ഷണത്തിനും സാമൂഹികസുരക്ഷക്കും ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നും നിർദേശിച്ച് കോർപറേഷ​െൻറ കരട് പദ്ധതിരേഖ. ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റി‍​െൻറ പശ്ചാത്തലത്തിലാണ് ദുരന്തമുന്നറിയിപ്പ് സംവിധാനത്തി​െൻറ ആവശ്യകത കരട് പദ്ധതി രേഖയിലൂന്നി ഞായറാഴ്ച നടന്ന വികസന സെമിനാർ ചർച്ച ചെയ്തത്. കിച്ചൺ ബിന്നുകളിൽ നിന്നുള്ള ജൈവവളം ഉപയോഗിച്ച് വളം നിർമിക്കുന്നതിനുള്ള യൂനിറ്റും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഹരിതഭവനം പദ്ധതി ആരംഭിക്കണമെന്നും നിർദേശം ഉയർന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ 328.38 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോർപറേഷൻ വിഭാവനം ചെയ്യുന്നത്. വികസന ഫണ്ടായി 126.48 കോടിയും 14ാം ധനകമീഷൻ വിഹിതമായി 106.13 കോടിയും എസ്.സി.പി വിഹിതമായി 38.10 കോടിയും ടി.എസ്.പി വിഹിതമായി 1.77 കോടിയും മെയിൻറനൻസ് ഗ്രാൻറ് റോഡ് വിഹിതമായി 36.36 കോടിയും മെയിൻറനൻസ് ഗ്രാൻഡ് നോൺറോഡ്് വിഹിതമായി 19.59 കോടിയും ഉൾപ്പെടെയാണിത്. വികസന സെമിനാറിൽ 2018-19 നടപ്പാക്കേണ്ട പദ്ധതികളെ സംബന്ധിച്ച കരട് നിർദേശങ്ങളെ അടിസ്ഥാനമാക്കി 19 വിഷയഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചയും പൊതുചർച്ചയും നടന്നു. എന്നാൽ, മുൻകാലങ്ങളിൽ ചർച്ച ചെയ്തതും അവതരിപ്പിക്കപ്പെട്ടതുമായ പദ്ധതികളുടെ ആവർത്തനം കരട് പദ്ധതി നിർദേശങ്ങളിൽ ഇടംപിടിച്ചു. പുത്തൻ പദ്ധതികളെന്ന പേരിൽ ഉയർന്ന പലതും മുൻ ഭരണസമിതിയുടെ കാലത്ത് ഉൾപ്പെടെ ചർച്ച ചെയ്ത വിഷയങ്ങളാണ്. ചെറുതും വലുതുമായ നിരവധി പഴയ പദ്ധതികളാണ് ഇങ്ങനെ സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത്. കോട്ടൺഹിൽ സ്കൂളിൽ നടന്ന വികസന സെമിനാർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അധികാര വികേന്ദ്രീകരണ പ്രക്രിയ ഏറ്റവും ഫലപ്രദമായി നടപ്പാക്കണമെങ്കിൽ ഏറ്റവും താഴെ തട്ടിൽ നിന്നുതന്നെ ക്രിയാത്മക ഇടപെടലുകൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി പ്രവർത്തനത്തി​െൻറ ഗുണമേന്മ വർധിപ്പിക്കുന്നതിനാണ് അടുത്തവാർഷിക പദ്ധതി ആസൂത്രണം ചെയ്ത് ഏപ്രിൽ മാസത്തിൽ തന്നെ നിർവഹണം ആരംഭിക്കുന്നതിന് സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മേയർ വി.കെ. പ്രശാന്ത്് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ബാബു പദ്ധതിരേഖ അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ. രാഖി രവികുമാർ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ.എൻ. ഹരിലാൽ, സ്ഥിരം സമിതി അധ്യക്ഷരായ ആർ. ഗീതാഗോപാൽ, കെ. ശ്രീകുമാർ, സഫീറാബീഗം, ആർ. സതീഷ്കുമാർ, എസ്. ഉണ്ണികൃഷ്ണൻ, സിമി ജ്യോതിഷ്് കൗൺസിലർമാരായ വി.ജി. ഗിരികുമാർ, ഡി. അനികുമാർ, ജോൺസൺ ജോസഫ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ രവീന്ദ്രൻ നായർ, അംഗങ്ങളായ ഡോ.സി. ഭാസ്കരൻ, മടത്തറ സുഗതൻ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.