എം. സുകുമാരന്​ സാംസ്​കാരികകേരളത്തി​െൻറ അന്ത്യാഞ്​ജലി

തിരുവനന്തപുരം: രാഷ്ട്രീയചരിത്രത്തെ സർഗാത്മകമായി അടയാളപ്പെടുത്തിയ സാഹിത്യകാരൻ എം. സുകുമാരൻ ഓർമയായി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ശാന്തികവാടത്തിൽ സർക്കാറി​െൻറ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. സി.പി.ഐ ദേശീയസമിതി അംഗം പന്ന്യൻ രവീന്ദ്രൻ, സംവിധായകൻ കെ.പി. കുമാരൻ, എം. ഗംഗാധരക്കുറുപ്പ് തുടങ്ങിയവരും ഏജീസ് ഓഫിസിലെ സുകുമാര​െൻറ സഹപ്രവർത്തകരായിരുന്നവരുമടക്കം നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ ആദരാഞ്ജലി അർപ്പിക്കാനെത്തി. വൈദ്യുതി ശ്മശാനത്തിലെ തീനാളങ്ങൾ സുകുമാര​െൻറ ഭൗതികശരീരം ഏറ്റുവാങ്ങുമ്പോൾ 'സഖാവിന് മരണമില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം മുഴക്കിയാണ് സുഹൃത്തുക്കൾ അദ്ദേഹത്തെ യാത്രയാക്കിയത്. വെള്ളിയാഴ്ച രാത്രി പടിഞ്ഞാറേകോട്ട പ്രശാന്ത് നഗറിലെ ഫ്ലാറ്റിൽ മൃതദേഹം എത്തിച്ചു. ശനിയാഴ്ച രാവിലെ ഫ്ലാറ്റിന് മുന്നിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ, കോലിയക്കോട് കൃഷ്ണൻനായർ, എം. വിജയകുമാർ, പിരപ്പൻകോട് മുരളി, മുൻ മേയർ ജയൻബാബു, ഭാസുരേന്ദ്ര ബാബു, നടൻ ഇന്ദ്രൻസ്, ജോർജ് ഓണക്കൂർ, രവി ഡി.സി, വി.എൻ. മുരളി, േബബിജോൺ, ജെ. രഘു, ഡോ.എം.എം. ഖാൻ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തി. എഴുത്തുകാരനെ അവസാനമായി ഒരുനോക്ക് കാണാൻ നാടി​െൻറ നാനാഭാഗങ്ങളിൽനിന്ന് നിരവധിപേർ വീട്ടിലെത്തിയിരുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തി​െൻറ ചരിത്രത്തെ സർഗാത്മമായി അടയാളപ്പെടുത്തിയാണ് സുകുമാരൻ ലോകത്തോട് വിടപറഞ്ഞത്. ഒരു കാലഘട്ടത്തിലെ വിപ്ലവചിന്തകളാണ് അദ്ദേഹത്തി​െൻറ മരണത്തോടെ അസ്തമിച്ചത്. ഭരണാധികാരികളെയും മർദകരായ പൊലീസിനെയും നിർദയം കടന്നാക്രമിച്ചു. കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ ജീവത്യാഗത്തി​െൻറ കനലുകളായിരുന്നു അദ്ദേഹത്തി​െൻറ കഥകളുടെ ഉറവിടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.