കെ.എസ്​.ആർ.ടി.സി: പുനരുദ്ധാരണം വൈകിപ്പിക്കുന്നത്​ സ്​ഥാപിതതാൽ​പര്യങ്ങൾ സംരക്ഷിക്കാൻ ^വൈക്കം വിശ്വൻ

കെ.എസ്.ആർ.ടി.സി: പുനരുദ്ധാരണം വൈകിപ്പിക്കുന്നത് സ്ഥാപിതതാൽപര്യങ്ങൾ സംരക്ഷിക്കാൻ -വൈക്കം വിശ്വൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പുനരുദ്ധാരണ നടപടികൾ ഒരുവർഷം പിന്നിട്ടിട്ടും നടപ്പാക്കാത്തത് ചില സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. കെ.എസ്.ആർ.ടി.ഇ.എയുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ട്രാൻസ്പോർട്ട് ഭവന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാപനത്തി​െൻറ പൊതുതാൽപര്യത്തെ ഇത്തരം സ്ഥാപിതതാൽപര്യങ്ങൾക്ക് അടിയറവെക്കാനാവാത്തതുകൊണ്ടാണ് കെ.എസ്.ആർ.ടി.ഇ.എ സമരം ഏറ്റെടുത്തത്. കെ.എസ്.ആർ.ടി.സിയെ പുനരുദ്ധരിക്കുന്നതിന് സർക്കാർ മുന്നോട്ടുെവച്ച നിർദേശങ്ങൾ പൂർണമായും നടപ്പാക്കണം. നഷ്ടത്തിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളേയും പുനരുദ്ധരിച്ച് ലാഭകരമാക്കുക എന്നതാണ് എൽ.ഡി.എഫ് സർക്കാറി​െൻറ നയമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് ആറിനാണ് ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണ​െൻറ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. ഇപ്പോൾ സംസ്ഥാന സെക്രട്ടറി പി.എ. ജോജോയാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.