ഐ.ടി.എഫ് ഫ്യൂച്ചര്‍ ടെന്നിസ് ടൂർണമെൻറിന് തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം: ഇൻറർനാഷനൽ ടെന്നിസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഐ.ടി.എഫ് ഫ്യൂച്ചര്‍ പുരുഷ ടെന്നിസ് ടൂർണമ​െൻറിന് തിരുവനന്തപുരം ടെന്നീസ് ക്ലബ് വേദിയാകും. ഒരാഴ്ചത്തെ അന്താരാഷ്ട്ര ടെന്നിസ്‌ ടൂർണമ​െൻറ് 19ന് ആരംഭിക്കും. ജർമനി, ഫ്രാൻസ്, സ്പെയിൻ, നെതർലൻഡ്‌സ്‌, ഇറ്റലി, യുെക്രയ്ൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ കളിക്കാർ ഇത്തവണ കോർട്ടിൽ തീപാറിക്കും. സ്പെയിനിൽനിന്നുള്ള ക്ലാരോസ് ബൊളുഡയാണ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ടോപ് സീഡുകാരൻ. വിയറ്റ്നാമിൽനിന്നുള്ള നാം ഹുവാങ്‌ ലൈ രണ്ടാം സീഡുകാരനാണ്. ഇന്ത്യൻ കളിക്കാരായ സിദ്ധാർഥ റാവത്, അർജുൻ ഖാഡെ, വിജയ് സുന്ദർ എന്നിവർ തങ്ങളുടെ സീഡ് നില മെച്ചപ്പെടുത്തുവാൻ കളത്തിലിറങ്ങും. അതേസമയം പരിക്കുമൂലം കേരളത്തി​െൻറ സൂപ്പർ താരം ഹർദീൻ ബാവ ഇത്തവണ മത്സരത്തിനുണ്ടാകില്ലെന്ന് ഭാരാവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാല് കളിമൺ കോർട്ടുകളിലായാണ് മത്സരങ്ങൾ. സിംഗിൾസിൽ 32 കളിക്കാരും ഡബിൾസിൽ 16 കളിക്കാരുമാകും മത്സരത്തിനിറങ്ങുക. 17,18 തീയതികളിൽ ക്വാളിഫയിങ് റൗണ്ട് നടക്കും. എല്ലാ മത്സരവും നോക്കൗട്ട് അടിസ്ഥാനത്തിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെയാകും നടക്കുക. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പൂർണ ലിസ്റ്റ് ഇൻറർനാഷനൽ ടെന്നിസ് ഫെഡറേഷ‍​െൻറ വെബ്സൈറ്റായ www.itftennis.com ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയിക്ക് രണ്ടുലക്ഷം രൂപയാണ് സമ്മാനം. ട്രിവാൻഡ്രം ടെന്നിസ് ക്ലബ് ഭാരവാഹികളായ സതീഷ് കുമാർ, കൃഷ്ണമൂർത്തി, എം.എസ്. കൃഷ്ണകുമാർ, കെ.വി. സുധീപ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.