മാവോവാദി​ ആക്രമണം: ഛത്തിസ്​ഗഢിൽ രഹസ്യാനേഷണ മുന്നറിയിപ്പ്​ അവഗണിച്ചു

റായ്പൂർ: ഛത്തിസ്ഗഢിൽ മാവോവാദി ആക്രമണമുണ്ടാകുമെന്ന് ഇൻറലിജൻസ് ബ്യൂറോ നിരവധി തവണ നൽകിയ മുന്നറിയിപ്പ് അവഗണിച്ചു. സുഖ്മ ജില്ലയിൽ മൂന്നു ദിവസം മുമ്പ് നടന്ന മാവോവാദി ആക്രമണത്തിൽ ഒമ്പതു സി.ആർ.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. മേഖലയിൽ നക്സൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ഇൻറലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് ജവാന്മാർ കൊല്ലപ്പെടാൻ ഇടയാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആയുധധാരികളായ നക്സലുകളുടെ സാന്നിധ്യമുണ്ടെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 18ന് സംസ്ഥാന ഇൻറലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടർ ഡി.എം ആവസ്തി ബസ്തറിലെ മുതിർന്ന സി.ആർ.പി.എഫ്, പൊലീസ് ഒാഫിസർമാർ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷാമുന്നറിയിപ്പ് നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.