മസ്‌കത്തിൽ അകപ്പെട്ടവരെ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങൾ

കൊല്ലം: മസ്‌കത്തിൽ അകപ്പെട്ട ആറ് യുവാക്കളെ നാട്ടിലെത്തിക്കാൻ സഹായം നൽകണമെന്ന് കുടുംബാംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആലപ്പുഴ സ്വദേശി വിനീഷ് കുമാർ, പത്തനംത്തിട്ട സ്വദേശി വിനീഷ് എം., കൊല്ലം ശാസ്‌താംകോണം സ്വദേശികളായ വൈശാഖൻ, ജയൻ മോനി, പുനലൂർ സ്വദേശി ഷിജോ ഡിക്‌സൺ എന്നിവരാണ് മസ്‌കറ്റിൽ കുടുങ്ങിയത്. യുവാക്കൾക്ക് 150 റിയാൽ ശമ്പളവും ഭക്ഷണവും താമസവും സൗജന്യവുമാണെന്നാണ് ഇവരിൽനിന്ന് പണം വാങ്ങിയ ശാസ്‌താംകോണം സ്വദേശിയായ അമ്പിളി പറഞ്ഞിരുന്നത്. എന്നാൽ, വിദേശത്തെത്തിയ ഇവർക്ക് 100 റിയാൽ ശമ്പളം മാത്രമാണ് അറബി നൽകാൻ തയാറായത്. മറ്റു മാർഗമില്ലാതെ ജോലിയിൽ പ്രവേശിച്ച ഇവർക്ക് മണിക്കൂറുകൾ ജോലി ചെയ്യേണ്ടിവന്നിട്ടും ശമ്പളം നൽകാൻ അറബി തയാറായില്ലെന്നും കുടുംബാംഗങ്ങൾ പരാതിപ്പെടുന്നു. എട്ടു മണിക്കൂർ ജോലിയും രണ്ടു മണിക്കൂർ ഓവർടൈമും ശമ്പളവും എന്നായിരുന്നു പണം വാങ്ങിയവർ ഇവരെ ധരിപ്പിച്ചിരുന്നത്. എന്നാൽ, അടിമപ്പണിക്കൊപ്പം വൃത്തിഹീനമായ അന്തരീക്ഷത്തിൽ കുടുസുമുറിയിലാണ് ഇവർ താമസിക്കുന്നത്. പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ പിടിച്ചുെവച്ചിരിക്കുന്നതിനാൽ നാട്ടിലേക്ക് മടങ്ങാനോ പുറത്തിറങ്ങാനോ കഴിയാത്ത സാഹചര്യമാണ്. ശാസ്‌താംകോണം ലേഖാ ഭവനിൽ അമ്പിളി, ഭർത്താവ് രഞ്ജിത്ത് എന്നിവർക്കെതിരെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. എം, ജഗദമ്മ, വിജേഷ്.എം, എ.തമ്പി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.