സംസ്​ഥാന ജീവനക്കാർക്ക്​ ക്ഷാമബത്ത അനുവദിക്കണം ^നെയ്യാറ്റിൻകര സനൽ

സംസ്ഥാന ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കണം -നെയ്യാറ്റിൻകര സനൽ നെയ്യാറ്റിൻകര: വിലക്കയറ്റത്തിന് ആനുപാതികമായി ക്ഷാമബത്ത കണക്കാക്കുന്ന രീതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കവും കേന്ദ്രം പ്രഖ്യാപിച്ച ഡി.എ പോലും ജീവനക്കാർക്ക് നിഷേധിക്കുന്ന സംസ്ഥാന സർക്കാറി​െൻറ സമീപനവും പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ. കേരള െഗസറ്റഡ് ഒാഫിസേഴ്സ് യൂനിയൻ അംഗത്വ കാമ്പയിൻ നെയ്യാറ്റിൻകര താലൂക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡൻറ് എസ്.ഒ. ഷാജികുമാർ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് വി. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. നെയ്യാറ്റിൻകര താലൂക്ക് ഗവ. എംപ്ലോയീസ് സഹകരണ സംഘം പ്രസിഡൻറ് എസ്.എൽ. സജികുമാർ ആദ്യഅംഗത്വം ഏറ്റുവാങ്ങി. ജില്ല കമ്മിറ്റി ഭാരവാഹികളായ എ. നിസാമുദ്ദീൻ, ഡോ. ഹരികൃഷ്ണകുമാർ, ഷിബു കെ. ചാക്കോ, എ. ജമാലുദ്ദീൻ, കെ.ബി. സതീഷ്കുമാർ, എം.ആർ. ഗിരീഷ്, പെരുമാൾപിള്ള, മോഹൻകുമാർ മുണ്ടേല, ടി.കെ. ഹരികുമാർ, മുഹമ്മദ് സലിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.