തുറിച്ചുനോക്കൂ, ലൈക്കടിക്കൂ, എനിക്കും വൈറലാകണം

തിരുവനന്തപുരം: നര്‍മകൈരളി വേദിയില്‍ ഡോ. തോമസ് മാത്യുവും സംഘവും അവതരിപ്പിച്ച '' ആനുകാലിക ആക്ഷേപ ഹാസ്യനാടകം വിഷയത്തി​െൻറ പുതുമകൊണ്ട് കൈയടിനേടി. നൃത്തം, കരാട്ടേ എന്നിവക്ക് പകരം ഡബ്‌സ് മാഷ്, തുറിച്ച് നോട്ടം മുതല്‍ കണ്ണിറുക്ക് വരെ പഠിക്കുകയും, മെയ്യനങ്ങാതെ നവ മാധ്യമങ്ങളിലൂടെ വൈറലാകാൻ ശ്രമിക്കുകയും ചെയ്യുന്ന തലമുറയുടെ നീക്കങ്ങളുടെ പശ്ചാത്തലങ്ങളെ മനോഹരമായി അവതരിപ്പിക്കുകയായിരുന്നു ഈ നാടകത്തിലൂടെ. ഡോ. തോമസ് മാത്യു, എ.എസ്. ജോബി, ദിലീപ് കുമാര്‍ ദേവ്, ഡോ. സജീഷ്, ഈശ്വരന്‍ പോറ്റി, ദീപു അരുണ്‍, പ്രദീപ് കുമാര്‍ അയിരൂപ്പാറ, കൃഷ്ണദത്ത്, ദേവദത്ത്, ശ്രീന ശ്രീകുമാര്‍, അഞ്ജനാ ശ്രീകുമാര്‍, ഗായത്രി ഈശ്വര്‍, ബേബി വൈഗ വിനു എസ് എന്നിവര്‍ രംഗത്തെത്തി. ശശി പൂജപ്പുരാണ് ചമയം, വിനു ജെ. നായരാണ് ശബ്ദമിശ്രണം. നാടകത്തിന് മുമ്പ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നര്‍മകൈരളിയുടെ ഭരണസമിതി അംഗംകൂടിയായ എ.എസ്. ജോബിയെ ചടങ്ങിൽ ആദരിച്ചു. ചിരിയരങ്ങില്‍ സുകുമാര്‍, വി. സുരേശന്‍, ലളിതാംബിക എന്നിവര്‍ രാഷ്ട്രീയ സാമൂഹിക ഫലിതങ്ങള്‍ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.