നഗരൂർപാലം^താഴൂർ റോഡ് നവീകരണത്തിന് തുടക്കമായി

നഗരൂർപാലം-താഴൂർ റോഡ് നവീകരണത്തിന് തുടക്കമായി കിളിമാനൂർ: നഗരൂർ പഞ്ചായത്ത് നഗരൂർപാലം-താഴൂർ റോഡി​െൻറ പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് തുക ചെലവഴിച്ചാണ് പ്രവൃത്തികൾ നടക്കുന്നത്. നിർമാണോദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം. രഘു അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ഷീബ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എൽ. ശാലിനി, ബ്ലോക്ക് പഞ്ചായത്തംഗം ഹരികൃഷ്ണൻ നായർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി. സുഗതൻ, പഞ്ചായത്തംഗങ്ങളായ എൻ. ചന്ദ്രശേഖരൻ നായർ, രേവതി, ലോക്കൽ സെക്രട്ടറി എം. ഷിബു, ബ്രാഞ്ച് സെക്രട്ടറിമാരായ ഷാഹുൽ ഹമീദ്, ബി. ജയിൻ തുടങ്ങിയവർ സംസാരിച്ചു. വാർഡംഗം എ. ഷിബാന സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.