ആശ്വാസം, ന്യ​ൂനമർദത്തി​െൻറ ശക്തി കുറയുന്നു, ഇന്ന് വരെ ​ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ശ്രീലങ്കക്ക് തെക്കു പടിഞ്ഞാറായി ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ന്യൂനമർദത്തി​െൻറ ശക്തി കുറയുന്നു. ന്യൂനമർദം ഇനി ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമാകാനുള്ള സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പി​െൻറ വിലയിരുത്തൽ. നിലവിൽ തിരുവനന്തപുരത്തിന് 340 കിലോമീറ്റർ പടിഞ്ഞാറ്- തെക്കു പടിഞ്ഞാറായി നീങ്ങുന്ന ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ വടക്കു പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങും. തുടർന്നുള്ള 24 മണിക്കൂറിൽ അറബിക്കടലി​െൻറ തെക്കുകിഴക്കൻ ഭാഗത്തേക്ക് നീങ്ങി ക്രമേണ ശക്തി ക്ഷയിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തി​െൻറ അറിയിപ്പ്. കേരള തീരത്ത് നാശം വിതക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും വടക്കു പടിഞ്ഞാറ് മേഖലയിലേക്ക് നീങ്ങുന്നത് ആശ്വാസമാകും. അതേസമയം കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ തെക്കന്‍ തമിഴ്‌നാട്, കന്യാകുമാരി, മാലദ്വീപ്, കേരളം, ലക്ഷദ്വീപ് മേഖലയിൽ മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ചവരെ കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്. മധ്യകേരളത്തിലും മലയോര മേഖലയിലും ലക്ഷദ്വീപിലും വ്യാഴാഴ്ച പരക്കെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തിലാണ് ന്യൂനമര്‍ദം ഈ ദിശയിലേക്ക് നീങ്ങുന്നത്. അതേ സമയം സഞ്ചാര പാതയിൽ ലക്ഷദ്വീപ് മേഖലയില്‍ ചെറിയ നാശം വിതച്ചേക്കാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ കേരള തീരത്തുനിന്ന് 10 കിലോമീറ്റർ അകലെ വരെ നാലു മുതൽ അഞ്ച് മീറ്റർവരെ തിരമാലകൾ ഉയരാനിടയുണ്ട്. കേരള തീരത്ത് വ്യാഴാഴ്ച 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കന്യാകുമാരിയിലും തമിഴ്നാടി​െൻറ തെക്കൻ തീരപ്രദേശങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ഇതേ വേഗത്തിൽ കാറ്റ് വീശാം. അതുകൊണ്ടാണ് കടലിൽ പോകരുതെന്ന ജാഗ്രതാ നിർദേശം വ്യാഴാഴ്ച വരെ നീളുന്നത്. അതേ സമയം കനത്ത ചൂടിനിടയില്‍ ആശ്വാസമായി സംസ്ഥാനത്ത് പലയിടങ്ങളിലും ചെറിയ മഴ ലഭിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ ന്യൂനമര്‍ദം ദിശമാറി കേരള തീരത്ത് നാശം വിതയ്ക്കാന്‍ സാധ്യതയുള്ള ചുഴലിയായി പരിണമിച്ചാല്‍ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. തീരദേശത്ത് ദുരിതാശ്വാസകേന്ദ്രങ്ങൾ സജ്ജമാക്കാൻ കലക്ടർമാർക്ക് നേരേത്ത തന്നെ നിർദേശം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.