ജില്ല പഞ്ചായത്ത് വികസന സെമിനാർ

തിരുവനന്തപുരം: 13ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ 2018-19 വർഷത്തെ വാർഷികപദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് നടന്നു. പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. വെള്ളയമ്പലം പഞ്ചായത്ത് അസോ. ഹാളിൽ ചേർന്ന സെമിനാറിൽ വൈസ് പ്രസിഡൻറ് അഡ്വ. എ. ഷൈലജ ബീഗം അധ്യക്ഷതവഹിച്ചു. ബി.പി. മുരളി സ്വാഗതവും ജില്ല പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ് നന്ദിയും പറഞ്ഞു. പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ്തല ചർച്ചകളിൽ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, സ്ഥിരംസമിതി ചെയർമാൻമാർ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.